Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ടുലക്ഷമടങ്ങിയ ബാഗ് വാനരസംഘം കവർന്നു
text_fieldsbookmark_border
പീരുമേട്: നിർത്തിയിട്ട ലോറിയിൽനിന്ന് രണ്ടുലക്ഷത്തിലധികം രൂപയടങ്ങുന്ന ബാഗ് വാനരസംഘം കവർന്നു. പീരുമേട് വളഞ്ചാങ്കാനം വെള്ളച്ചാട്ടത്തിന് സമീപം കഴിഞ്ഞദിവസമാണ് സംഭവം. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ കച്ചവടക്കാർക്കാണ് പണം നഷ്ടമായത്.
കേരളത്തിൽ വാഴക്കുല വിറ്റശേഷം തമിഴ്നാട്ടിലേക്ക് ലോറിയിൽ മടങ്ങുകയായിരുന്നു 20 അംഗ സംഘം. വളഞ്ചങ്കാനം വെള്ളച്ചാട്ടത്തിന് സമീപം ലോറി നിർത്തിയശേഷം ചായ കുടിക്കാനായി മാറിയപ്പോഴാണ് വാനരസംഘം വാഹനത്തിനുള്ളിൽ കടന്ന് പണമടങ്ങിയ ബാഗ് കൈക്കലാക്കിയത്. ബാഗുമായി വനത്തിലേക്ക് മറഞ്ഞ വാനരന്മാർക്കായി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുറിഞ്ഞപുഴ വനത്തിൽനിന്നാണ് വാനരന്മാർ റോഡിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
