Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightപകർച്ചവ്യാധികൾക്കൊപ്പം...

പകർച്ചവ്യാധികൾക്കൊപ്പം മങ്കിപോക്സും; ആശങ്കയൊഴിയാതെ കേരളം

text_fields
bookmark_border
monkeypox kerala
cancel

തി​രു​വ​ന​ന്ത​പു​രം: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ്യാ​പ​ക​മാ​കു​ന്ന​തി​നി​ടെ, സം​സ്ഥാ​ന​ത്ത്​ ആ​ശ​ങ്ക​യു​യ​ർ​ത്തി മ​ങ്കി​പോ​ക്സും. വി​ദേ​ശ​ത്തു​നി​ന്ന്​ വ​ന്ന ഒ​രാ​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ഴു​ത​ട​ച്ച പ്ര​തി​രോ​ധ​ത്തി​ന്​​ ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ർ​ദേ​ശം ന​ൽ​കി. നാ​ലാം ത​രം​ഗ​ത്തി​ന്‍റെ സൂ​ച​ന ന​ൽ​കി​ കോ​വി​ഡ്​ വ്യാ​പി​ക്കു​ന്ന​തി​നി​ടെ​ മ​ങ്കി​പോ​ക്സും റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്​ ആ​രോ​ഗ്യ മേ​ഖ​ല​ക്ക്​ വെ​ല്ലു​വി​ളി​യാ​യി​രി​ക്കു​ക​യാ​ണ്. ആ​ശ​ങ്ക​ക്ക്​ വ​ക​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു. എ​ന്നാ​ൽ, 65 രാ​ഷ്ട്ര​ങ്ങ​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ൽ​പ​രം പേ​രി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത മ​ങ്കി പോ​ക്സി​നെ​തി​രെ അ​തി​ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പ്. യൂ​റോ​പ്പി​നു​പി​ന്നാ​ലെ അ​മേ​രി​ക്ക​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ ത​ന്നെ ജി​ല്ല​ക​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ച് മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ്​ പ​റ​യു​ന്നു.

കോ​വി​ഡ് പോ​ലെ കു​ര​ങ്ങു​പ​നി പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​യി​രു​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​രീ​ക്ഷ​ണം. അ​ത​ല്ല, സ്ഥി​തി​യെ​ന്നും അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണെ​ന്നു​മാ​ണ്​ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ. അ​തേ​മ​സ​യം, വ​സൂ​രി​ക്ക്​ ന​ൽ​കു​ന്ന പ്ര​തി​രോ​ധ വാ​ക്സി​ൻ 85 ശ​ത​മാ​ന​ത്തോ​ളം മ​ങ്കി പോ​ക്സി​നും ഫ​ല​പ്ര​ദ​മാ​ണെ​ന്ന്​ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

വാ​ന​ര വ​സൂ​രി-മ​ങ്കി​പോ​ക്സ്

മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന വൈ​റ​സ് രോ​ഗ​മാ​ണ് വാ​ന​ര വ​സൂ​രി. തീ​വ്ര​ത കു​റ​വാ​ണെ​ങ്കി​ലും 1980ൽ ​ലോ​ക​മെ​മ്പാ​ടും ഉ​ന്മൂ​ല​നം ചെ​യ്യ​പ്പെ​ട്ട​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഓ​ർ​ത്തോ​പോ​ക്സ് വൈ​റ​സ് അ​ണു​ബാ​ധ​യാ​യ വ​സൂ​രി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി വാ​ന​ര വ​സൂ​രി​ക്ക് സാ​ദൃ​ശ്യ​മു​ണ്ട്. 1958ലാ​ണ് ആ​ദ്യ​മാ​യി കു​ര​ങ്ങു​ക​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 1970ൽ ​ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ൽ ഒ​മ്പ​ത്​ വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​യി​ലാ​ണ് മ​നു​ഷ്യ​രി​ൽ വാ​ന​ര​വ​സൂ​രി ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്.

രോ​ഗ​പ്പ​ക​ർ​ച്ച

രോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ളു​ടെ ര​ക്തം, ശ​രീ​ര​സ്ര​വ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രാം. അ​ണ്ണാ​ൻ, എ​ലി​ക​ൾ, വി​വി​ധ ഇ​നം കു​ര​ങ്ങു​ക​ൾ എ​ന്നി​വ​യി​ൽ വൈ​റ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​നാ​യ ഒ​രാ​ളു​ടെ ശ്വാ​സ​കോ​ശ സ്ര​വ​ങ്ങ​ളു​മാ​യു​ള്ള അ​ടു​ത്ത സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് മ​നു​ഷ്യ​രി​ൽ​നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന​ത്. ക്ഷ​ത​ങ്ങ​ൾ, ശ​രീ​ര സ്ര​വ​ങ്ങ​ൾ, ശ്വ​സ​ന തു​ള്ളി​ക​ൾ, കി​ട​ക്ക എ​ന്നി​വ​യു​മാ​യു​ള്ള അ​ടു​ത്ത സ​മ്പ​ർ​ക്കം, രോ​ഗം ബാ​ധി​ച്ച​യാ​ളു​മാ​യു​ള്ള ലൈം​ഗി​ക​ബ​ന്ധം എ​ന്നി​വ​യി​ലൂ​ടെ വാ​ന​ര വ​സൂ​രി പ​ക​രും.

ല​ക്ഷ​ണ​ങ്ങ​ൾ

വാ​ന​ര വ​സൂ​രി​യു​ടെ ഇ​ൻ​കു​ബേ​ഷ​ൻ കാ​ല​യ​ള​വ് ആ​റു മു​ത​ൽ 13 ദി​വ​സം വ​രെ​യാ​ണ്. ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ ഇ​ത് അ​ഞ്ചു മു​ത​ൽ 21 ദി​വ​സം വ​രെ​യാ​കാം. ര​ണ്ടു മു​ത​ൽ നാ​ലാ​ഴ്ച വ​രെ ല​ക്ഷ​ണ​ങ്ങ​ൾ നീ​ളാ​റു​ണ്ട്. മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണ്.

പ​നി, തീ​വ്ര​മാ​യ ത​ല​വേ​ദ​ന, ക​ഴ​ല​വീ​ക്കം, ന​ടു​വേ​ദ​ന, പേ​ശി​വേ​ദ​ന, ഊ​ർ​ജ​ക്കു​റ​വ് എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ. പ​നി വ​ന്ന് 13 ദി​വ​സ​ത്തി​നു​ള്ളി​ൽ ദേ​ഹ​ത്ത് കു​മി​ള​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ തു​ട​ങ്ങും. മു​ഖ​ത്തും കൈ​കാ​ലു​ക​ളി​ലു​മാ​ണ് കൂ​ടു​ത​ൽ കു​മി​ള​ക​ൾ കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​തി​നു​പു​റ​മെ കൈ​പ്പ​ത്തി, ജ​ന​നേ​ന്ദ്രി​യം, ക​ൺ​ജ​ങ്ക്റ്റി​വ, കോ​ർ​ണി​യ എ​ന്നീ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലും ഇ​വ കാ​ണ​പ്പെ​ടു​ന്നു. കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​ത്. അ​ണു​ബാ​ധ, ബ്രോ​ങ്കോ ന്യു​മോ​ണി​യ, സെ​പ്സി​സ്, എ​ൻ​സെ​ഫ​ലൈ​റ്റി​സ്, കോ​ർ​ണി​യ​യി​ലെ അ​ണു​ബാ​ധ എ​ന്നി​വ​യും തു​ട​ർ​ന്നു​ള്ള കാ​ഴ്ച ന​ഷ്ട​വും രോ​ഗ​ത്തി​ന്‍റെ സ​ങ്കീ​ർ​ണ​ത​ക​ളി​ൽ​പെ​ടു​ന്നു.

ചി​കി​ത്സ

വൈ​റ​ൽ രോ​ഗ​മാ​യ​തി​നാ​ൽ വാ​ന​ര വ​സൂ​രി​ക്ക് പ്ര​ത്യേ​ക ചി​കി​ത്സ ല​ഭ്യ​മ​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നും രോ​ഗം മൂ​ല​മു​ണ്ടാ​കു​ന്ന സ​ങ്കീ​ർ​ണ​ത​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നും ദീ​ർ​ഘ​കാ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ത​ട​യാ​നും ചി​കി​ത്സ തേ​ട​ണം. വാ​ന​ര വ​സൂ​രി​ക്ക് വാ​ക്സി​നേ​ഷ​ൻ നി​ല​വി​ലു​ണ്ട്.

പ്ര​തി​രോ​ധം

അ​സു​ഖം ബാ​ധി​ച്ച സ​മ​യ​ത്തും അ​വ​യു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന സ​മ​യ​ത്തും വ​ന്യ​മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്ക​ണം. രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും രോ​ഗ​ബാ​ധി​ത​രു​ടെ സ്ര​വ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രും രോ​ഗ​പ്പ​ക​ർ​ച്ച ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Monkeypox kerala
Next Story