Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട്ടിൽ നാലുപേര്‍ക്ക് കുരങ്ങുപനി
text_fieldsbookmark_border
മാനന്തവാടി: വയനാട് ജില്ലയില്‍ ഒരാഴ്ചക്കിടെ നാലുപേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. അപ്പപ്പാറ, കുറുക്കന്മൂല, പാക്കം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലുള്ളവര്‍ക്കാണ് രോഗം.
രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടുപേര്‍ മാനന്തവാടി ജില്ല ആശുപത്രിയിലും ചികിത്സയിലാണ്.
ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 11 പേരും അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിെൻറ പരിധിയിലുള്ളവരാണെന്ന് ഡി.എം.ഒ അറിയിച്ചു.
Next Story
