Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോങ്ങം സ്വദേശിയുടെ മരണം കൊലപാതകം; പ്രതി അറസ്റ്റിൽ

text_fields
bookmark_border
മോങ്ങം സ്വദേശിയുടെ മരണം കൊലപാതകം; പ്രതി അറസ്റ്റിൽ
cancel

മഞ്ചേരി: കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ മോങ്ങം ഒളമതിൽ രണ്ടത്താണി സ്വദേശി അഹമ്മദ് കബീറി (47)ന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ പാണ്ടിക്കാട് ഹൈസ്കൂൾപടി സ്വദേശി കണ്ണച്ചത്ത് ഷാജിയെ (40) മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിെല പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച രാവിലെ യാണ് മഞ്ചേരി ഡോക്ടേഴ്സ് കോളനിയിലെ ഒഴിഞ്ഞ പറമ്പിൽ കബീറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഇരുവരും മദ്യപിച്ചശേഷം വാക്തർക്കമുണ്ടാവുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്ന അഹമ്മദ് കബീറിനെ ഷാജി അടിച്ചുവീഴ്ത്തി, ചവിട്ടിപ്പരിക്കേൽപിച്ചു. ബോധം നഷ്ടപ്പെട്ടതോടെ കുറ്റിക്കാട്ടിലേക്ക് വലിച്ചിട്ട് പ്രതി സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു. സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mongam resident murder; The accused was arrested
Next Story