ട്രഷറികളോടും കൈമലര്‍ത്തല്‍, വ്യാഴാഴ്ച ഏഴിടത്ത് ഒന്നും കിട്ടിയില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ട്രഷറികളില്‍ വ്യാഴാഴ്ച ഒരു രൂപ പോലും റിസര്‍വ് ബാങ്ക് ലഭ്യമാക്കിയില്ല. എടക്കര, കടുത്തുരുത്തി, മീനച്ചില്‍, പള്ളിക്കത്തോട്, പരവൂര്‍, നെയ്യാറ്റിന്‍കര പെന്‍ഷന്‍ ട്രഷറി എന്നീ സബ് ട്രഷറികളിലും പാലയിലെ ജില്ല ട്രഷറിയിലുമാണ് ഒന്നും ലഭ്യമാക്കാത്തത്. വെള്ളിയാഴ്ചത്തെ ആവശ്യത്തിന് 37.88 കോടി ആവശ്യപ്പെട്ട പാലക്കാട് ജില്ലയില്‍ 11.46 കോടിയും 24 കോടി ആവശ്യപ്പെട്ട കൊല്ലം ജില്ലയില്‍ 12 കോടിയുമാണ് നല്‍കിയത്.
27.4 കോടി ആവശ്യപ്പെട്ട കണ്ണൂര്‍ ജില്ലയില്‍ 17.68 കോടിയും 17.17 കോടി ആവശ്യപ്പെട്ട കോട്ടയം ജില്ലയില്‍ 8.89 കോടിയും 15.76 കോടി ആവശ്യപ്പെട്ട തൃശൂര്‍ ജില്ലയില്‍ 8.94 കോടിയും മാത്രമേ ലഭിച്ചുള്ളൂ. 19.89 കോടി ആവശ്യപ്പെട്ട മലപ്പുറം ജില്ലയില്‍ കിട്ടിയത് 6.34 കോടി. 27.57 കോടി ആവശ്യപ്പെട്ട തിരുവനന്തപുരം ജില്ലയില്‍ 19.62 കോടിയും കിട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
