സ്ത്രീകളെ ഉപയോഗിച്ച് പണം തട്ടാൻ ശ്രമം: നാലുപേർ അറസ്റ്റിൽ
text_fieldsതളിപ്പറമ്പ്: സ്ത്രീകളെ ഉപയോഗിച്ച് സമ്പന്നരെ വലയിലാക്കി വിഡിയോയും ഫോട്ടോകളും രഹസ്യമായി ചിത്രീകരിച്ച് പണമാവശ്യപ്പെടുന്ന സംഘത്തിലെ നാലുപേർ അറസ്റ്റിൽ. ചുഴലിയിലെ കെ.പി. ഇര്‍ഷാദ് (20), ബൈക്ക് മോഷണ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കുറുമാത്തൂര്‍ ചൊര്‍ക്കളയിലെ റുബൈസ് (22), കുറുമാത്തൂര്‍ വെള്ളാരംപാറയിലെ മുസ്തഫ (45), ചെങ്ങളായി നിടിയേങ്ങ നെല്ലിക്കുന്നിലെ പി.എസ്. അമല്‍ദേവ് (21) എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചപ്പാരപ്പടവ് കൂവേരിയിലെ അബ്ദുൽ ജലീലിെൻറ പരാതിയിലാണ് അറസ്റ്റ്.
സ്ത്രീയോടൊപ്പമുള്ള ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അബ്ദുൽ ജലീലിൽനിന്ന് ഒരുകോടി രൂപ ആവശ്യപ്പെെട്ടന്നായിരുന്നു പരാതി. സ്കൂട്ടര്‍ മോഷണ കേസില്‍ അറസ്റ്റിലായ റുവൈസിനെയും കൂട്ടുപ്രതി ഇര്‍ഷാദിനെയും ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് സംബന്ധിച്ച വിവരം ലഭിച്ചത്. കണ്ണൂര്‍-കാസർകോട് ജില്ലകളിലെ നിരവധി മോഷണ കേസില്‍ പ്രതിയായ റുവൈസാണ് ബ്ലാക്ക്മെയിലിങ്ങിെൻറ ബുദ്ധികേന്ദ്രമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ മൂന്നിന് ഏഴാംമൈല്‍ റിഫായിയ പള്ളിയില്‍ നമസ്കാരത്തിനെത്തിയ ഏഴാംമൈല്‍ ചെറുകുന്നോന്‍ വീട്ടില്‍ ഷബീറിെൻറ സ്കൂട്ടര്‍ കവര്‍ച്ച ചെയ്ത കേസിലാണ് റുവൈസ് പിടിയിലായത്. റുവൈസില്‍ നിന്ന് സ്കൂട്ടര്‍ വാങ്ങി നമ്പര്‍ പ്ലേറ്റ് മാറ്റി ഓടിച്ച കേസിലാണ് ഇര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ബ്ലാക്ക് മെയിലിങ് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ പുറത്തായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സി.ഐ കെ.ജെ. വിനോയി, പ്രിന്‍സിപ്പല്‍ എസ്.ഐ കെ. ദിനേശന്, അഡീ.എസ്.ഐ കെ.കെ. പ്രശോഭ്, എ.എസ്.ഐ ജോസ്, സീനിയര്‍ സി.പി.ഒ അബ്ദുൽ റൗഫ്, സി.പി.ഒ ജാബിര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
