Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐ.ആറിന്റെ പേരിൽ സൈബർ തട്ടിപ്പ്; വയോധികന് 7.70 ലക്ഷം രൂപ നഷ്ടമായി

text_fields
bookmark_border
https://www.madhyamam.com/tags/tech/upi-scam
cancel

കൊച്ചി :വോട്ടർപട്ടികയുടെ തീവ്ര പുനഃപരിശോധനയുടെ (എസ്.ഐ.ആർ) പേരിൽ നടത്തിയ സൈബർ തട്ടിപ്പിൽ തൃപ്പൂണിത്തുറ സ്വദേശിയായ 72കാരന് നഷ്ടമായത് 7.70 ലക്ഷം രൂപ. വോട്ടർപട്ടികയിലെ പേരും പിതാവിന്റെ പേരും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് അറിയിച്ച് തിരുത്താനായി വ്യാജ ലിങ്ക് അയച്ചാണ് തട്ടിപ്പ് നടത്തിയത്. എരൂർ വെസ്റ്റ് ശ്രീനഗർ റെസിഡൻസ് അസോസിയേഷൻ ഹൗസ് നമ്പർ 165 ൽ സാന്ദ്രഗീതം വീട്ടിൽ സുകുമാരപിള്ള മകൻ പരമേശ്വരൻ നായരുടെ (72) രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് പണം കവർന്നത്.

ഒക്ടോബർ 30ന് ഉച്ചക്ക്​ രണ്ടോടെ 8638802899 എന്ന നമ്പറിൽ നിന്നാണ്​ തട്ടിപ്പ്​ സന്ദേശം വന്നത്. ​പേരിൽ പൊരുത്തക്കേടുണ്ടെന്നും 8638802899 എന്ന നമ്പറിൽ തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസറെ ബന്ധപ്പെടണമെന്നുമായിരുന്നു എസ്​.എം.എസിന്‍റെ ഉള്ളടക്കം. തുടർന്ന് വാട്‌സപ്പിലൂടെ ലിങ്ക് അയച്ചു നൽകുകയും 10 രൂപ അടക്കാൻ നിർദേശിക്കുകയുമായിരുന്നു. ലിങ്കിൽ പ്രവേശിച്ചതിനു പിന്നാലെ വയോധികന്റെ ഐ.സി.ഐ.സി.ഐ ബാങ്കിലെ രണ്ട് അക്കൗണ്ടുകളിൽനിന്ന് പണം നഷ്ടമായി.

സംഭവത്തിൽ വയോധികൻ ഹിൽപാലസ് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം തുടരുകയാണ്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാനോ തിരുത്താനോ ലിങ്കുകൾ അയച്ചുനൽകുന്നുവെന്ന പേരിൽ വരുന്ന സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണം. തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ മാത്രം വിവരങ്ങൾ പരിശോധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ ലിങ്കുകൾ തുറക്കാതിരിക്കുകയും വേണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - money Lost in SIR Cyber Fraud
Next Story