Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളപ്പണം...

കള്ളപ്പണം വെളുപ്പിക്കൽ: ഇബ്രാഹീം കുഞ്ഞിനെതിരെ ഇ.ഡി കേസെടുത്തു

text_fields
bookmark_border
കള്ളപ്പണം വെളുപ്പിക്കൽ: ഇബ്രാഹീം കുഞ്ഞിനെതിരെ ഇ.ഡി കേസെടുത്തു
cancel

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ പൊതുമരാമത്ത്​ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ എൻഫോഴ്​സ്​മ ​​െൻറ്​ ഡയറക്​ടറേറ്റ്​ കേസെട​ുത്തു. പത്ത്​ കോടിരൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ്​ കേസ്​. പ്രാഥ മിക അന്വേഷണം തുടങ്ങിയെന്ന്​ എൻഫോഴ്​സ്​മ​​െൻറ്​ ഹൈകോടതിയെ അറിയിച്ചു.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മ​​െൻറിനോടും പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സിനോടും അടുത്ത മാസം ഏഴാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട്​ സമർപ്പിക്കാൻ ഹൈകോടതി ആവശ്യപ്പെട്ടു.

ചന്ദ്രിക പത്രത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് വി.കെ ഇബ്രാഹിംകുഞ്ഞ്. 2016 നവംബറില്‍ നോട്ട് നിരോധനം നിലവിൽ വന്നതി​ന്​ തൊട്ടുപിന്നാലെ ചന്ദ്രിക പത്രത്തി​​​െൻറ കൊച്ചിയിലുള്ള രണ്ട്​ ബാങ്ക്​ അക്കൗണ്ടുകളിലായി പത്ത്​ കോടി രൂപ നിക്ഷേപിച്ചെന്നാണ്​ ആരോപണം.

ഇബ്രാഹീംകുഞ്ഞി​െൻറ അറസ്റ്റ്: വിജിലൻസിനോടും എൻഫോഴ്സ്മ​െൻറിനോടും ഹൈകോടതി നിലപാട് തേടി
െകാ​ച്ചി: അ​ഴി​മ​തി​പ്പ​ണം വെ​ളു​പ്പി​ക്കാ​ൻ ച​ന്ദ്രി​ക ദി​ന​പ​ത്ര​ത്തി​െൻറ അ​ക്കൗ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്െ​ത​ന്ന പ​രാ​തി​യി​ൽ മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹീം​കു​ഞ്ഞി​നെ​തി​രാ​യ ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി അ​റി​യി​ക്കാ​ൻ എ​ൻ​ഫോ​ഴ്സ്‌​മ​െൻറ്​ ഡ​യ​റ​ക്ട​റേ​റ്റി​ന്​ ഹൈ​കോ​ട​തി നി​ർ​ദേ​ശം.

ന​ട​പ​ടി​യി​ലേ​ക്ക്​ ക​ട​ക്കു​ന്ന​താ​യി എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ജ​സ്​​റ്റി​സ്​ സു​നി​ൽ തോ​മ​സ്​ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ ഈ ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ലം നി​ർ​മാ​ണ അ​ഴി​മ​തി​ക്കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ല​ഭി​ച്ചി​ട്ടും ഇ​ബ്രാ​ഹീം​കു​ഞ്ഞി​നെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ത്ത​ത്​ ചൂ​ണ്ടി​ക്കാ​ട്ടി ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി ജി. ​ഗി​രീ​ഷ് ബാ​ബു ന​ൽ​കി​യ ഉ​പ​ഹ​ര​ജി​യാ​ണ്​​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.
പാ​ലം അ​ഴി​മ​തി​യി​ൽ​നി​ന്ന് ല​ഭി​ച്ച തു​ക​യാ​ണ് ച​​ന്ദ്രി​ക​യു​ടെ അ​ക്കൗ​ണ്ട്​ വ​ഴി നി​ക്ഷേ​പി​​ച്ച​തെ​ന്ന​തി​നാ​ൽ പാ​ലം കേ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഇ​ത്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ നേ​ര​േ​ത്ത ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ഉ​പ​ഹ​ര​ജി ന​ൽ​കി​യ​ത്. ഇ​ബ്രാ​ഹീം​കു​ഞ്ഞി​നെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സ​ർ​ക്കാ​റി​​െൻറ നി​ല​പാ​ട്​ തേ​ടി​യ കോ​ട​തി, പാ​ലം അ​ഴി​മ​തി​ക്കേ​സി​​െൻറ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് കൂ​ടി വി​ശ​ദീ​ക​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശി​ച്ചു. ഹ​ര​ജി വീ​ണ്ടും ഏ​പ്രി​ൽ ഏ​ഴി​ന്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ല​ഭി​ച്ചി​ട്ടും ഇ​ബ്രാ​ഹീം​കു​ഞ്ഞി​നെ അ​റ​സ്​​റ്റ്​​ ചെ​യ്യു​ന്നി​ല്ലെ​ന്നും ഉ​ന്ന​ത രാ​ഷ്​​ട്രീ​യ സ്വാ​ധീ​ന​മാ​ണ് ഇ​തി​നു​ പി​ന്നി​ലെ​ന്നു​മാ​ണ്​ ഉ​പ​ഹ​ര​ജി​യി​ലെ ആ​രോ​പ​ണം. നി​ർ​മാ​ണ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ആ​ർ.​ഡി.​എ​സ് ക​മ്പ​നി എം.​ഡി സു​മി​ത് ഗോ​യ​ൽ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ നേ​ര​േ​ത്ത വി​ജി​ല​ൻ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.
കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​യ ഇ​ബ്രാ​ഹീം​കു​ഞ്ഞി​​െൻറ അ​റ​സ്​​റ്റ്​ ​ൈവ​കു​ന്ന​ത്​ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നി​ട​യാ​ക്കും. മേ​ൽ​പാ​ലം അ​ഴി​മ​തി​ക്കേ​സി​ലെ ആ​ദ്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി അ​ശോ​ക് കു​മാ​റി​നെ ഇ​ബ്രാ​ഹീം​കു​ഞ്ഞി​​െൻറ സ്വാ​ധീ​ന​ത്തി​നു വ​ഴ​ങ്ങി​യെ​ന്ന് ക​ണ്ടെ​ത്തി മാ​ർ​ച്ച് 11ന് ​സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

വി​ജി​ല​ൻ​സ്​ ​അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ​അ​ന്തി​മ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യാ​ലേ ത​ങ്ങ​ൾ​ക്ക്​ ജ​പ്​​തി ന​ട​പ​ടി​യി​ലേ​ക്കും മ​റ്റും ക​ട​ക്കാ​നാ​വൂ​വെ​ന്നാ​യി​രു​ന്നു​ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​ർ​ക്ക്​ വേ​ണ്ടി കേ​ന്ദ്ര​സ​ർ​ക്കാ​റി​​െൻറ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ടി​ന്​ കാ​ത്തു​നി​ൽ​ക്കാ​തെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​മാ​കും.
ഇ​ത്​ സം​ബ​ന്ധി​ച്ച്​ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​മെ​ന്നും എ​ൻ​ഫോ​ഴ്​​സ​്​​മ​െൻറ്​ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ്​​ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

Show Full Article
TAGS:Money Laundering Enforcement Directorate ibrahim kunju kerala news 
News Summary - Money laundering: ED file case against Ibrahim Kunju - Kerala news
Next Story