ജാഗ്രത, അതിെനക്കാളേറെ ആശങ്കയിൽ സർക്കാറും സി.പി.എമ്മും
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒാഫിസിലേക്ക് കേന്ദ്ര അന്വേഷണ ഏജൻസിയുടെ കൈകൾ നീണ്ടതോടെ ജാഗ്രതയോടെ സി.പി.എമ്മും സർക്കാറും. എം. ശിവശങ്കറിെൻറ കള്ളപ്പണ ഇടപാട് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്യുേമ്പാൾ രാഷ്ട്രീയ ജാഗ്രതെയക്കാൾ ആശങ്കകളാണ് സർക്കാറിനെയും സി.പി.എമ്മിനെയും നയിക്കുന്നത്.
വെള്ളിയാഴ്ച മുതൽ രണ്ട് ദിവസം സി.പി.എം നേതൃയോഗങ്ങൾ ചേരുന്നുവെന്നതും ശ്രേദ്ധയമാണ്. കേന്ദ്ര ഏജൻസിയുടെ അന്വേഷണം സംസ്ഥാന സർക്കാറിെൻറ വികസനപദ്ധതികളിലേക്കും സംസ്ഥാന സെക്രട്ടറിയുടെ കുടുംബത്തിലേക്കും കയറിയ രാഷ്ട്രീയസാഹചര്യം, തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കം, സർക്കാറിെൻറ നൂറ് ദിന പദ്ധതികൾ തുടങ്ങിയവ വിലയിരുത്താൻ വെള്ളിയാഴ്ച രാവിലെ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റും വെള്ളിയാഴ്ച ഒാൺലൈനായി സംസ്ഥാന സമിതിയും ചേരും. മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിനൊപ്പമോ അതിെനക്കാൾ ഉച്ചത്തിലോ സംസ്ഥാന സെക്രട്ടറിയുടെ രാജിക്കായി പ്രതിപക്ഷം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് നേതൃയോഗമെന്ന തും ശ്രേദ്ധയം. സി.ബി.െഎക്ക് സംസ്ഥാനത്ത് ഏത് കേസും അന്വേഷിക്കാൻ നിലനിന്ന സാഹചര്യം നിയമംമൂലം സർക്കാർ തടെഞ്ഞങ്കിലും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വികസനപദ്ധതികളുടെ വിശദാംശം ചോദിക്കുകയും ബിനീഷ് കോടിയേരിയുടെ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു.
പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഒാഫിസിലെ ഉന്നതരിൽ ഒരാളെ വിളിച്ചുവരുത്തുന്നതും. ചോദ്യംചെയ്യലിന് അപ്പുറമുള്ള നടപടികളിലേക്ക് കേന്ദ്ര ഏജൻസി കടക്കുമോയെന്നത് സി.പി.എമ്മിനും സർക്കാറിനും രാഷ്ട്രീയപരീക്ഷ കൂടിയാണ്. െഎ.എ.എസ് ഉദ്യോഗസ്ഥൻ ചെയ്തതിെൻറ ഫലം സ്വയം അനുഭവിക്കണമെന്ന വാദം രാഷ്ട്രീയമായി മുഖ്യമന്ത്രിയുടെ ഒാഫിസിൽ നിയമിച്ച അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ കാര്യത്തിൽ ചെയ്യാൻ ആവില്ല. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ള നീക്കത്തെക്കുറിച്ച് സി.പി.എം ഉച്ചത്തിൽ പറഞ്ഞതും ഇൗ നീക്കങ്ങൾ മുൻകൂട്ടിക്കണ്ടായിരുന്നു. പ്രതിപക്ഷത്തെ സംബന്ധിച്ചും രാഷ്ട്രീയമായി നിർണായകമായ ദിവസമാണ് വെള്ളിയാഴ്ച. അറസ്റ്റിലേക്കോ മറ്റോ നീങ്ങിയാൽ മുഖ്യമന്ത്രിയാണ് എല്ലാ വീ്ഴ്ചകൾക്കും ഉത്തരവാദിയെന്ന ്പ്രതിപക്ഷ നിലപാടിനുള്ള അംഗീകാരമായി മാറും.
കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം അനാരോഗ്യം ചൂണ്ടിക്കാട്ടി ഒഴിഞ്ഞേക്കുമെന്ന വാർത്തകൾ സി.പി.എം നേതൃത്വം തള്ളിയെങ്കിലും കോടിയേരി സംസ്ഥാന സമിതിയിൽ നടത്തുന്ന പ്രസ്താവന നിർണായകമാവും.
മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് കോവിഡ്
തിരുവനന്തപുരം: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച ചോദ്യംചെയ്യാൻ വിളിപ്പിച്ച, മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് കോവിഡ്. വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതിനാൽ വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകില്ല. വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അദ്ദേഹത്തെ വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നാണ് വിവരം. െഎ.ടി വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളുടെ വിശദാംശങ്ങൾ ചോദിക്കാനാണ് രവീന്ദ്രനോട് വെള്ളിയാഴ്ച കൊച്ചിയിലെ ഒാഫിസിൽ ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയത്.