കള്ളപ്പണ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
text_fieldsബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈകോടതി വിധി പറയാന്‍ മാറ്റി. ബിനീഷിെൻറയും എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറയും വാദം പൂര്‍ത്തിയാവുകയും വാദസംഗ്രഹം എഴുതി നല്‍കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് എം.ജി. ഉമ വിധി പറയുന്നതിനായി മാറ്റിയത്. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ ഇ.ഡി. വാദസംഗ്രഹം സമര്‍പ്പിച്ചു. വാദ സംഗ്രഹത്തിനൊപ്പം പുതിയ കാര്യങ്ങളും ഉള്‍പ്പെടുത്തിയതിനാല്‍ അതിനുള്ള മറുപടി നല്‍കുമെന്ന് ബിനീഷിെൻറ അഭിഭാഷകര്‍ അറിയിച്ചു. ബിനീഷ് കോടിയേരിക്കു വേണ്ടി സുപ്രീംകോടതി അഭിഭാഷകരായ രഞ്ജിത് ശങ്കര്‍, മിന്നു ജോസ് എന്നിവര്‍ ഹാജരായി.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബംഗളൂരു പ്രത്യേക കോടതി (സെഷന്‍സ് കോടതി) ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് ബിനീഷ് ജാമ്യത്തിനായി കര്‍ണാടക ഹൈകോടതിയെ സമീപിച്ചത്.