Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രവാദത്തിന്റെ...

മന്ത്രവാദത്തിന്റെ പേരിൽ പണം തട്ടിപ്പ്: പ്രതി അറസ്റ്റിൽ

text_fields
bookmark_border
ഭീഷണി ശബ്ദസന്ദേശം വൈറലായി സ്ത്രീ മണിക്കൂറുകൾക്കകം പിടിയിൽ
cancel

പുനലൂർ: മന്ത്രവാദം നടത്തി ദോഷപരിഹാരമുണ്ടാക്കാമെന്ന വ്യാജേന പണം തട്ടിയ കേസിലെ പ്രതിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് ലക്കിടി സ്വദേശി രമേശിനെയാണ്​ (38) ​കരവാളൂർ നരിക്കൽ കുഞ്ഞാണ്ടിമുക്ക് തേറാംകുന്നിൽനിന്ന്​ പിടികൂടിയത്.

രണ്ടുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. മാത്രയിലെ തട്ടുകടയിൽ ജോലിക്കെത്തിയ ഇയാൾ നരിക്കൽ സ്വദേശി പ്രേംജിത്തുമായി ബന്ധം സ്ഥാപിച്ചു. ഇയാളുടെ വസ്തുവിന് ദോഷം ഉണ്ടെന്ന് വിശ്വസിപ്പിച്ച് ദോഷപരിഹാരത്തിനായി പൂജ നടത്താമെന്ന വ്യാജേന പലപ്പോഴായി 80,000 രൂപ വാങ്ങി വിദേശത്തേക്ക് കടക്കുകയായിരുന്നു.

നാലുദിവസം മുമ്പ്​ നാട്ടിലെത്തിയ ഇയാട്ളോ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. കബളിപ്പിക്കപ്പെട്ടത് മനസ്സിലായ പ്രേംജിത്ത് പുനലൂർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടയിൽ നരിക്കലിൽ എത്തിയ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സഹപ്രവർത്തകനായ കാസർകോട്​ സ്വദേശിയിൽനിന്ന്​ സമാന രീതിയിൽ പലപ്പോഴായി 15 ലക്ഷം രൂപ തട്ടിയെടുത്താണ് നാട്ടിലെത്തിയതെന്ന് ഇയാൾ സമ്മതിച്ചു. കൽപറ്റ, നിലമ്പൂർ എന്നിവിടങ്ങളിൽ സമാന രീതിയിൽ ഇയാൾക്കെതിരെ കേസുണ്ടെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudwitchcraftKerala News
Next Story