പാലക്കാട് വോട്ടിന് പണം; ശോഭാ സുരേന്ദ്രന്‍റെ മൊഴിയെടുത്തു
text_fieldsപാലക്കാട്: വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമീഷൻ രേഖപ്പെടുത്തി. പരാതി നൽകിയ കോൺഗ്രസ് നേതാവ് സി.വി. ബാലനും മൊഴി കൊടുത്തിട്ടുണ്ട്.
പാലക്കാട് നിയോജക മണ്ഡലത്തിലെ വരണാധികാരിയായ ആർ.ഡി.ഒയാണ് ശോഭ സുരേന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തിയത്. സുപ്രീംകോടതി അഭിഭാഷകനൊപ്പമാണ് ശോഭാ സുരേന്ദ്രൻ മൊഴി നൽകാനെത്തിയത്. ആരോപണം ശോഭ പൂർണമായും നിഷേധിക്കുകയാണ് ചെയ്തത്. ദൃശ്യങ്ങൾ പകർത്തിയ ആളുകളുടെ മൊഴിയും ആർ.ഡി.ഒ രേഖപ്പെടുത്തും. കൂടാതെ, പണം വാങ്ങിയെന്ന് പറയുന്ന ദേവു എന്ന വയോധികയുടെ മൊഴി കൂടി രേഖപ്പെടുത്തും.
ഇതിന്‍റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ശനിയാഴ്ച ജില്ല കലക്ടർക്ക് സമർപ്പിക്കും. കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കൈമാറും. തുടർന്നാകും വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. നേരത്തെ, വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ ജില്ലാ കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. പാലക്കാട് സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഏപ്രിൽ എട്ടിന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തു എന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

