വോട്ടിന് പണം: കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി
text_fieldsപാലക്കാട്: എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരായ വോട്ടിന് പണം ആരോപണത്തിൽ ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്റിപ്പോർട്ട് നൽകി. പണം ലഭിച്ചെന്ന ആരോപണം പ്രധാന സാക്ഷി നിഷേധിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
പരാതി ലഭിച്ച് മണിക്കൂറുകൾക്കകമാണ് കലക്ടർ അന്വേഷണം നടത്തി പ്രഥമിക റിപ്പോർട്ട് സമർപ്പിച്ചത്. സംഭവ സ്ഥലത്തെത്തി തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് അന്വേഷണം നടത്തിയിരുന്നു. പണം കിട്ടിയില്ലെന്നാണ് വയോധിക മൊഴി നൽകിയത്. എന്നാൽ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്നുംല കലക്ടർ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പരിശോധിച്ച് കൂടുതൽ നടപടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പെരുമാറ്റചട്ടം ലംഘിച്ചോ എന്ന് പരിശോധിക്കുമെന്നും ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.
പാലക്കാട് സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഏപ്രിൽ 8 ന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തു എന്നാണ് പരാതി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉടൻ തന്നെ ഫ്ലൈയിങ് സ്ക്വാഡ് പരിശോധന നടത്തി. മാധ്യമങ്ങളിൽ പരാമർശിക്കപ്പെട്ട കണ്ണാടി സ്വദേശിനി ദേവുവിന്റെ (65) മൊഴി ഫ്ലൈയിംഗ് സ്ക്വാഡ് രേഖപ്പെടുത്തി. എന്നാൽ തനിക്ക് പണം ലഭിച്ചിട്ടില്ലെന്ന് അവർ മൊഴി നൽകിയിട്ടുണ്ട്. പ്രധാന സാക്ഷി പണം ലഭിച്ചത് നിഷേധിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം വേണം- റിപ്പോർട്ടിൽ പറയുന്നു. ഇന്ന് രാവിലെയാണ് പാലക്കാട് ബി.ജെ.പി സ്ഥാനാർഥി ശോഭാസുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘത്തിലെ സ്ത്രീ വോട്ടറുടെ കൈയിൽ പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

