മകെൻറ പഠനത്തിനായി ജീവിതമെരിച്ച് ഒരമ്മ
text_fieldsപത്തനംതിട്ട: അമ്മയുടെ ജീവിതം മകനുവേണ്ടി ഉഴിഞ്ഞുവെക്കുക പുതിയ കാര്യമല്ല. പക്ഷേ, ഇൗ അമ്മ 18 വയസ്സുള്ള മകനുവേണ്ടി 12 വർഷമായി പകൽ ചെലവിടുന്നത് അവെൻറ സ്കൂൾ മുറ്റത്താണ്. വീട്ടിൽ അവൻ ഉണർന്നിരിക്കുേമ്പാഴെല്ലാം എന്തിനും കൂടെ വേണം. ഏഴാം വയസ്സിൽ ഒന്നാം ക്ലാസിൽ പഠനം തുടങ്ങിയ കാലം മുതൽ ഒാരോ ചലനത്തിനും അമ്മയുടെ സഹായം വേണം. സ്കൂളിലാണെങ്കിലും ആഹാരം വാരിക്കൊടുക്കണം. മിടുക്കനായ കുട്ടിക്കുവേണ്ടി ഇത്രയും നാൾ ജീവിതം ഉഴിഞ്ഞുവെച്ച ഇൗ അമ്മയുടെ ഇപ്പോഴത്തെ വ്യഥ അവെൻറ ഭാവി ഒാർത്തിട്ടാണ്.
വള്ളിക്കോട് മായലിഭാഗം അമ്പഴവേലി ശോഭയുടെ മകൻ വൈശാഖ് കൈപ്പട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. വിവാഹശേഷം ആറു വർഷം കഴിഞ്ഞാണ് 1999ൽ ശോഭക്ക് കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിെൻറ വലതുകൈ ചലിക്കുന്നുണ്ടായിരുന്നില്ല. സെറിബ്രൽ പാൾസി ആണെന്നാണ് റിപ്പോർട്ടിൽ എഴുതിയത്. നാലുവയസ്സുവരെ ഇരിക്കുകയോ നടക്കുകയോ ഇല്ലായിരുന്നു. നടന്നു തുടങ്ങിയതോടെ കാലുകൾ വശത്തേക്ക് വളഞ്ഞു. ഒരു കാലിന് നീളക്കുറവും ഉണ്ടായി. അതിന് എട്ടുവയസ്സായപ്പോൾ മണിപ്പാൽ ആശുപത്രിയിൽ ഒാപറേഷൻ നടത്തി. ഹൈദരാബാദിൽ സ്വകാര്യ കമ്പനിയിൽ തൊഴിലാളിയായിരുന്ന ഭർത്താവ് വേണുഗോപാൽ ആകെയുണ്ടായിരുന്ന സ്ഥലം വിറ്റാണ് ഒാപറേഷൻ നടത്തിയത്.
വീടിനടുത്ത് മായാലിൽ ഗവ. എൽ.പി സ്കൂളിലാണ് ഒന്നാം ക്ലാസിൽ ചേർത്തത്. അന്ന് എടുത്തുകൊണ്ടുപോകുകയായിരുന്നു അമ്മ. എട്ടുവയസ്സിൽ ഒാപറേഷനുശേഷം നടക്കുന്നതിനിടെയാണ് നെട്ടല്ലിന് വളവ് അനുഭവപ്പെട്ടത്. അതിന് ബനിയൻപോലെയുള്ള ബെൽറ്റ് ഏഴു വർഷത്തോളം ഇട്ടു. കുളിപ്പിക്കുേമ്പാൾ മാത്രമേ അഴിക്കൂ. കഴിഞ്ഞ ആഗസ്റ്റിലാണ് ബെൽറ്റ് മാറ്റിയത്. എക്സ്റേ എടുത്തശേഷം വീണ്ടും ഡോക്ടറെ കാണണം. നെട്ടല്ലിൽ ഇട്ടിരിക്കുന്ന കമ്പികൾ മാറ്റാൻ മറ്റൊരു ഒാപറേഷനും ഇനി ചെയ്യണം.
വാലുപറമ്പിൽ പി.ഡി.യു.പി.എസിലാണ് ഏഴുവരെ പഠിച്ചത്. അന്ന് സ്കൂൾ ബസിൽ കയറ്റിവിടുമായിരുന്നു. അമ്മ പിറകെ സ്കൂളിലെത്തും. തുടർന്ന് കൈപ്പട്ടൂർ സെൻറ് ജോർജ് മൗണ്ട് ഹൈസ്കൂളിൽ ചേർന്നു. ഒമ്പതുവരെ അവിടെയും സ്കൂൾ ബസ് ഉണ്ടായിരുന്നു. പിന്നീട് വീടുവഴിയുള്ള സർവിസ് നിർത്തിയതോടെ ആശ്രയം ഒാേട്ടാ ആയി.
സ്വന്തം വീടില്ല. സ്കൂളിലെത്താനായി ഒാേട്ടാ കിട്ടാൻ റബർ തോട്ടത്തിലൂടെ നടക്കണം. ദിവസവും 160 രൂപയാണ് ചാർജ്. വൈശാഖ് ഇടതു കൈകൊണ്ടാണ് എഴുതുന്നത്. അതിനാൽ, പരീക്ഷ വൃത്തിയായി എഴുതാൻ സഹായി വേണം. പ്ലസ് ടു കഴിയുന്നതോടെ മകെൻറ ഭാവിയാണ് ഇൗ അമ്മയുടെ ആധി. ഭർത്താവിന് വർഷത്തിലൊരിക്കലേ വരാൻ കഴിയൂ. തൊഴിൽ പ്രതിസന്ധി ആയതിനാൽ അഹ്മദാബാദിൽനിന്ന് തിരികെ പോരാൻ ഒരുങ്ങുകയാണ് അദ്ദേഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.