കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആക്ഷേപം ഉയർന്നതിനു പിന്നാലെ ആക്ടിവിസ്റ്റ് നദീറിനെതിരെ പൊലീസിൽ പരാതി.
പീഡന വിവരങ്ങൾ വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റും മറ്റുവിവരങ്ങളും തെളിവാക്കി ലൈംഗിക അതിക്രമങ്ങൾക്കെതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് കോഴിക്കോട് റൂറൽ എസ്.പിക്ക് പരാതി നൽകിയത്.
പരാതി റൂറൽ എസ്.പി കൂടുതൽ അന്വേഷണത്തിനായി ബാലുശ്ശേരി പൊലീസിന് കൈമാറി. സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് നദീറിനെതിരെ ആരോപണവുമായി ഇതിനകം രംഗത്തെത്തിയത്.