പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതികൾ പിടിയിൽ
text_fieldsനെൽസൺ, ബബായ്ഘോഷ്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ. കോവളം മുക്കോല സ്വദേശികളായ നെൽസൺ(20), ബബായ്ഘോഷ്(19) എന്നിവരെയാണ് കോവളം െപാലീസ് അറസ്റ്റ് ചെയ്തത്.
െപാലീസ് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. സിറ്റി ഡെപ്യൂട്ടി െപാലീസ് കമീഷണർ ഡോ.ദിവ്യ വി. ഗോപിനാഥിെൻറ നിർദേശാനുസരണം കോവളം എസ്.എച്ച്.ഒ യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
കോവളം എസ്.എച്ച്.ഒ അനിൽകുമാർ.പി, എസ്.ഐമാരായ അനീഷ്കുമാർ, മണികണ്ഠനാശാരി, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒമാരായ ഷൈജു, രാജേഷ് ബാബു, അരുൺ, ലജീവ്, ശ്രീകാന്ത്, വിജിത, സുജിത, കാവേരി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.

