വിവാഹവാഗ്ദാനം നൽകി പീഡനം: വിവാഹിതനായ യുവാവ് അറസ്റ്റിൽ
text_fieldsഅജിത്
കട്ടപ്പന: പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉപ്പുതറ ഒമ്പതേക്കർ സ്വദേശിയും വിവാഹിതനുമായ പുത്തൻവീട്ടിൽ അജിത്താണ് (23) ഉപ്പുതറ പൊലീസിെൻറ പിടിയിലായത്.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചുവരുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെത്തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പീഡനത്തിനിരയാകുന്ന സമയം പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. പെൺകുട്ടിക്ക് പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്നായിരുന്നുവത്രേ വാഗ്ദാനം. എന്നാൽ, അജിത് മറ്റൊരു വിവാഹം കഴിക്കുകയും പെൺകുട്ടിയെ അവഗണിക്കുകയും ചെയ്തു. പ്രണയസമയത്ത് പീഡനത്തിനിരയാക്കി മൊബൈൽ ഫോണിൽ പകർത്തിയ നഗ്നചിത്രങ്ങൾ കാട്ടി ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.
വിവാഹത്തിനുശേഷവും ഇയാൾ പലതവണ പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തലും പീഡനവും തുടർന്നതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. ഉപ്പുതറ സി.ഐ എം.എസ്. റിയാസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

