Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചര്‍ക്കയില്‍...

ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പരസ്യചിത്രം: മോഹൻലാലിനെതിരെ വക്കീൽ നോട്ടീസ്​

text_fields
bookmark_border
ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പരസ്യചിത്രം: മോഹൻലാലിനെതിരെ വക്കീൽ നോട്ടീസ്​
cancel

കോഴിക്കോട്: സ്വകാര്യ വസ്ത്രവ്യാപാരസ്ഥാപനത്തി​​​െൻറ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ച മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചതായി സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യസ്ഥാപനത്തി​​​െൻറ എം.ഡിക്കും നോട്ടീസ് അയച്ചതായും അവര്‍ അറിയിച്ചു.

ഖാദി തുണിത്തരങ്ങള്‍ മാത്രമാണ് ചര്‍ക്ക ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. ദേശീയതയുടെ അടയാളങ്ങളിലൊന്ന് കൂടിയാണ് ചര്‍ക്ക. ഖാദിയുമായോ ചർക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തി​​​െൻറ പരസ്യത്തിൽ മോഹൻലാൽ അഭിനയിച്ചത് ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കും.ഖാദിയെന്ന പേരില്‍ വ്യാജതുണിത്തരങ്ങള്‍ വിപണിയില്‍ സജീവമാകുന്നതു കൂടി ചേര്‍ത്തുവേണം ഇത് വിലയിരുത്താനെന്നും ശോഭനാ ജോർജ്​ പറഞ്ഞു. ഖാദി ബോർഡ് ഓണം–ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

Show Full Article
TAGS:Mohanlal advertisement MCR kerala news 
News Summary - Mohanlal's advertisement MCR- Kerala news
Next Story