മോഹൻലാലിന്റെ അവകാശം സംരക്ഷിക്കും; അനധികൃത വിഡിയോകൾ നീക്കാൻ ഉത്തരവ്
text_fieldsന്യൂഡൽഹി: നടൻ മോഹൻലാലിന്റെ വ്യക്തി അവകാശങ്ങൾ സംരക്ഷിക്കാൻ, അദ്ദേഹത്തിന്റെ പേര്, രൂപം, ശബ്ദം എന്നിവ ഉപയോഗിച്ച് അനുമതി കൂടാതെ നിർമിച്ച വിഡിയോകളും ലിങ്കുകളും സമൂഹ മാധ്യമത്തിൽനിന്ന് നീക്കാൻ ഡൽഹി ഹൈകോടതി ഉത്തരവ്. മെറ്റക്കും ഗൂഗ്ളിനും ജസ്റ്റിസ് ജ്യോതി സിങ് നിർദേശം നൽകി.
വ്യാജ വിഡിയോ അപ്ലോഡ് ചെയ്തവരുടെ വിവരങ്ങൾ രണ്ടാഴ്ചക്കകം കൈമാറണം. മോഹൻലാൽ ചുമതലപ്പെടുത്താതെ അദ്ദേഹത്തിന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയത് എങ്ങനെയാണെന്ന് കോടതി ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളോട് ആരാഞ്ഞു. അനധികൃത ലിസ്റ്റിങ്ങുകൾ നീക്കിയതായി അവർ കോടതിയിൽ അറിയിച്ചു. തന്റെ പേര്, രൂപം, ശബ്ദം തുടങ്ങിയവ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മോഹൻലാൽ ഡൽഹി ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

