Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാമ്പസിലെ...

കാമ്പസിലെ ആരാധകസ്​നേഹം അടുത്തറിഞ്ഞ്​ മോഹൻലാൽ 

text_fields
bookmark_border
കാമ്പസിലെ ആരാധകസ്​നേഹം അടുത്തറിഞ്ഞ്​ മോഹൻലാൽ 
cancel

തേ​ഞ്ഞി​പ്പ​ലം: പു​ത്ത​ൻ രൂ​പ​ഭാ​വ​ങ്ങ​ളി​ലെ​ത്തി​യ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ ആ​രാ​ധ​ക​രു​ടെ സ്‌​നേ​ഹ​സ്വീ​ക​ര​ണം. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡി-​ലി​റ്റ് ബി​രു​ദം ഏ​റ്റു​വാ​ങ്ങാ​നാ​ണ് മോ​ഹ​ൻ​ലാ​ലും പി.​ടി. ഉ​ഷ​യു​മെ​ത്തി​യ​ത്.

താ​ര​ത്തെ കാ​ണാ​ൻ രാ​വി​ലെ മു​ത​ൽ​ത​ന്നെ നി​ര​വ​ധി പേ​രാ​ണ് കാ​മ്പ​സി​ലെ​ത്തി​യ​ത്. ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ ദൂ​ര​ദി​ക്കു​ക​ളി​ൽ​നി​ന്നെ​ത്തി​യ നി​ര​വ​ധി പേ​ർ​ക്ക് അ​ക​ത്തു​ക​യ​റാ​നാ​യി​ല്ല. ച​ട​ങ്ങ്​ ആ​രം​ഭി​ച്ച​തി​നു ശേ​ഷം ആ​രെ​യും ഇ​രി​പ്പി​ട​ത്തി​ൽ​നി​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​നോ വേ​ദി വി​ട്ടു​പോ​കാ​നോ അ​നു​വ​ദി​ച്ചി​ല്ല. എ​ന്നാ​ലും നി​ബ​ന്ധ​ന​ക​ൾ മ​റ​ന്നു​ള്ള ആ​രാ​ധ​ക​ഹ​ർ​ഷാ​ര​വ​ത്തി​ൽ തേ​ഞ്ഞി​പ്പ​ല​ത്തെ പ്ര​േ​ത്യ​ക വേ​ദി പ്ര​ക​മ്പ​നം ​െകാ​ണ്ടു. 

മോ​ഹ​ൻ​ലാ​ലി​നെ​ക്കു​റി​ച്ച്​ ഗ​വ​ർ​ണ​ർ ഉ​ൾ​പ്പെ​ടെ വി​ശി​ഷ​്​​ടാ​തി​ഥി​ക​ൾ പ​രാ​മ​ർ​ശി​ക്കു​മ്പോ​ൾ സ​ദ​സ്സി​ൽ​നി​ന്ന്​ ക​ര​ഘോ​ഷം ഉ​യ​ർ​ന്നു. ഡി-​ലി​റ്റ് ബി​രു​ദം ഏ​റ്റു​വാ​ങ്ങു​മ്പോ​ഴും ആ​ര​വ​മു​യ​ർ​ന്നു. ആ​ദ്യം മോ​ഹ​ൻ​ലാ​ലി​നാ​ണ് ബി​രു​ദം സ​മ്മാ​നി​ച്ച​ത്. ഭാ​ര്യ സു​ചി​ത്ര​യോ​ടൊ​പ്പ​മാ​ണ്​ അ​ദ്ദേ​ഹ​മെ​ത്തി​യ​ത്. ച​ട​ങ്ങ്​ ക​ഴി​ഞ്ഞ്​ പു​റ​ത്തെ​ത്തി​യ താ​ര​ത്തെ അ​ടു​ത്തു​കാ​ണാ​ൻ വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും തി​ര​ക്കു​കൂ​ട്ടി. ചാ​യ​സ​ൽ​ക്കാ​ര​ത്തി​ന്​ ശേ​ഷം തി​രി​ച്ചു​പോ​കു​േ​മ്പാ​ഴും സ്​​നേ​ഹ​മ​ടു​ത്ത​റി​ഞ്ഞു. ഭ

​ർ​ത്താ​വ് ശ്രീ​നി​വാ​സ​ൻ, മ​ക​ൻ ഡോ. ​വി​ഘ്‌​നേ​ഷ് ഉ​ജ്വ​ൽ, മാ​താ​വ് ല​ക്ഷ്മി, സ​ഹോ​ദ​ര​ങ്ങ​ളാ​യ സീ​ത, പു​ഷ്പ, ശോ​ഭ, സു​മ, പ്ര​ദീ​പ്, ശി​ഷ്യ​ക​ളാ​യ ടി​ൻ​റു ലൂ​ക്ക, ജി​സ്​​ന മാ​ത്യു, ഉ​ഷ സ്കൂ​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ൾ എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് പി.​ടി. ഉ​ഷ എ​ത്തി​യ​ത്. 

കാലിക്കറ്റ്​ ഡി.ലിറ്റ്​:  ഉഷ ആദ്യ കായികതാരം; മമ്മൂട്ടിക്കുശേഷം മോഹൻലാൽ 
കാലിക്കറ്റ്​ സർവകലാശാല ഡി.ലിറ്റ്​ (ഡോക്​ടർ ഒാഫ്​ ലെറ്റേഴ​്​സ്​) ബിരുദം നൽകി ആദരിക്കുന്ന രണ്ടാമത്തെ ചലച്ചി​ത്രതാരമായി മോഹൻലാൽ. കായികരംഗത്ത്​ ആദ്യമായി ​കാലിക്കറ്റി​​​െൻറ ഡി.ലിറ്റ്​ നേടുന്നുവെന്ന ബഹുമതിക്ക്​ പി.ടി. ഉഷയും അർഹയായി. മോഹൻലാൽ  സ്വീകരിച്ചത്​ ത​​​െൻറ രണ്ടാമത്തെ ഡി.ലിറ്റാണ്​​.2010ൽ കാലടി സംസ്​കൃത സർവകലാശാലയാണ്​ സൂപ്പർതാരത്തെ ആദ്യം ആദരിച്ചത്​. ഉഷക്ക്​ മൂന്നാമത്തെ ഒാണററി ഡോക്​ടറേറ്റാണിത്​​.  2002ൽ കണ്ണൂർ സർവകലാശാലയും കഴിഞ്ഞ വർഷം കാൺപുർ ​െഎ.​െഎ.ടിയും ഉഷക്ക്​ ഡി.ലിറ്റ്​ സമ്മാനിച്ചിരുന്നു.  കാലിക്കറ്റ്​ ഡി.ലിറ്റ്​ നൽകിയവരു​ടെ എണ്ണം ഇതോ​ട 21 ആയി. മോഹൻലാലിന്​ മുമ്പ്​ മമ്മൂട്ടിയാണ്​ കാലിക്കറ്റി​​​െൻറ ഡി.ലിറ്റ്​ സ്വീകരിച്ച ചലച്ചിത്രതാരം. ഉഷക്ക്​ മുമ്പ്​ കമല സുറയ്യ, ജസ്​റ്റിസ്​ ഫാത്തിമ ബീവി എന്നിവരാണ്​ ആദരിക്കപ്പെട്ട വനിതകൾ. 

ഡോ. എം. അബ്​ദു​ൽ സലാം വൈസ്​ ചാൻസലറായിരുന്ന കാലത്താണ്​ ഷാർജ ഭരണാധികാരി ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​, സചിൻ ടെണ്ടുൽകർ, ഇ. ശ്രീധരൻ, മോഹൻലാൽ, പി.ടി. ഉഷ എന്നിവർക്ക്​ ഡി.ലിറ്റ്​ പ്രഖ്യാപിച്ചത്​. സചിനും ഇ. ശ്രീധരനും സർവകലാശാലയുടെ വാഗ്​ദാനം നിരസിക്കുകയായിരുന്നു. ഇതോടെയാണ്​ ഷാർജ  ഭരണാധികാരി ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദിനൊപ്പം മോഹൻലാലിനും ഉഷക്കും ഡി.ലിറ്റ്​ സമർപ്പിക്കാൻ തീരുമാനിച്ചത്​.  സുരക്ഷയും പാലിക്കേണ്ട പ്രോ​േട്ടാക്കോളും കണക്കിലെടുത്ത്​ ഷാർജ ഭരണാധികാരിക്കു മാത്രം കഴിഞ്ഞ സെപ്​റ്റംബറിൽ രാജ്​ഭവനിൽ ഡി.ലിറ്റ്​ സമ്മാനിച്ചു.  ഉഷക്കും മോഹൻലാലിനും പിന്നീട്​ നൽകിയാൽ മതി​െയന്ന്​ തീരുമാനിക്കുകയായിരുന്നു. 1982ൽ എസ്​.കെ. പൊ​​െറ്റക്കാട്ടിനാണ്​ കാലിക്കറ്റ്​ സർവകലാശാല ആദ്യമായി ഡി.ലിറ്റ്​ സമ്മാനിച്ചത്​.

ഇതുവരെ നൽകിയ 21 പേരിൽ ഏറെയും സാഹിത്യരംഗത്തുനിന്നുള്ളവരാണ്​. അന്ന്​ സാഹിത്യകാരൻ കോവിലനും ഡി.ലിറ്റ്​ പ്രഖ്യാപിച്ചെങ്കിലും ബിരുദദാനമാകു​​േമ്പാ​േ​ഴക്കും അദ്ദേഹം അന്തരിച്ചിരുന്നു. ​ൈ​വക്കം മുഹമ്മദ്​ ബഷീർ, എം.എം. ഗനി, കെ.പി. കേശവമേനോൻ, എൻ.വി. കൃഷ്​ണവാര്യർ, എം.ടി. വാസുദേവൻ നായർ, ഡോ. പി.​െക. വാര്യർ, എം.എഫ്​. ഹുസൈൻ, ജസ്​റ്റിസ്​ വി.ആർ. കൃഷ്​ണയ്യർ, ഡോ. അരുൺ നിഗ്​വേക്കർ, കമല സുറയ്യ, മമ്മൂട്ടി, ഇർഫാൻ ഹബീബ്​, ക്യാപ്​റ്റൻ ലക്ഷ്​മി, ഡോ. അമരിക്​ സിങ്​, മൊണ്ടേക്​ സിങ്​ അഹ്​ലുവാലിയ,  എം.എസ്​. സ്വാമിനാഥൻ, ജസ്​റ്റിസ്​ ഫാത്തിമ ബീവി എന്നിവരാണ്​ കാലിക്കറ്റിൽ ഡി.ലിറ്റ്​ സ്വീകരിച്ച മറ്റു പ്രമുഖർ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmoviesp t ushad littcalicut univercitymalayalam news
News Summary - Mohanlal, P T Usha conferred with D Litt- movies
Next Story