Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോക്കിതാരം ശ്രീജേഷിനെ വിളിച്ച് അഭിനന്ദനമറിയിച്ച് മോഹൻലാൽ

text_fields
bookmark_border
ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ ശ്രീജേഷിന് കഴിയട്ടെയെട്ടും മോഹൻലാൽ ആശംസിച്ചു.
Sreejesh, Mohanlal
cancel

കൊച്ചി: ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയ ഹോക്കി താരം പി.ആര്‍ ശ്രീജേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് നടന്‍ മോഹന്‍ ലാല്‍. ശ്രീജേഷ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അഭിമാനമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ ശ്രീജേഷിന് കഴിയട്ടെയെട്ടും മോഹൻലാൽ ആശംസിച്ചു.

'ഹലോ, ശ്രീജേഷ് ഞാന്‍ മോഹന്‍ലാലാണ്, കണ്‍ഗ്രാജുലേഷന്‍സ്, ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ അഭിമാനമാണ് ശ്രീജേഷ്. ഞാന്‍ ഹൈദരാബാദിലാണ്. നിങ്ങള്‍ വന്നിറങ്ങിയപ്പോള്‍ തന്നെ ഞാനറിഞ്ഞിരുന്നു. ഇവിടെ ലോക്കേഷനിൽ നെറ്റ്‌വർക്കിന് പ്രശ്നങ്ങളുണ്ട്. അതു കൊണ്ടാണ് നേരത്തെ ബന്ധപ്പെടാൻ സാധിക്കാതെ പോയത്. എപ്പോഴെങ്കിലും നേരിട്ട് കാണാം.' താങ്ക് യൂ ലാലേട്ടാ' എന്നായിരുന്നു ശ്രീജേഷിന്‍റെ മറുപടി.

പി.ആര്‍ ശ്രീജേഷിനെ നടന്‍ മമ്മൂട്ടിയും വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്. ഒളിമ്പിക്സ് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് മമ്മൂട്ടിയില്‍ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് പി.ആര്‍ ശ്രീജേഷ് പറഞ്ഞു. നിര്‍മ്മാതാവ് ആന്റോ ജോസഫും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷയും മമ്മൂട്ടിക്കൊപ്പം ശ്രീജേഷിനെ അഭിനന്ദിക്കാനെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mohanlal calls hockey star Sreejesh and congratulates him
Next Story