ഇഷ്ടനമ്പര്‍ മോഹന്‍ലാല്‍ സ്വന്തമാക്കി; ദിലീപിന് നഷ്ടമായി
text_fieldsകാക്കനാട്: ഇഷ്ടനമ്പര്‍ നടന് ദിലീപിന് നഷ്ടമായപ്പോൾ മോഹന്‍ലാല്‍ മത്സരമില്ലാതെ സ്വന്തമാക്കി. സി.കെ സീരിസിലെ ആദ്യ നമ്പറായ കെ.എൽ 07 സി.കെ ഒന്ന് ആണ് നടന് ദിലീപിന് നഷ്ടമായത്.
ഇഷ്ടനമ്പറിനായി ദിലീപ് ഉള്‍പ്പെടെ മൂന്ന് പേരാണ് മത്സര രംഗത്തുണ്ടായത്. ലേലം വാശിയേറിയപ്പോള്‍ അഞ്ച് ലക്ഷം രൂപവരെ വിളിച്ചു ദിലീപിെൻറ പ്രതിനിധി പിന്മാറി. പക്ഷെ ബിസിനസുകാരായ മറ്റു രണ്ടുപേര്‍ ലേലം തുടര്‍ന്നു. ഒടുവില്‍ 7,80,000 രൂപക്ക് കൊച്ചി സ്വദേശി ദീലിപ്കുമാര്‍ നമ്പര്‍ സ്വന്തമാക്കുകയായിരുന്നു.
ഒരു ലക്ഷം രൂപ ഫീസടച്ചാണ് നമ്പര്‍ ബുക്ക് ചെയ്തിരുന്നത്. അതേസമയം കെ.എല്‍ 07 സി.കെ 7 നമ്പര്‍ മത്സരമില്ലാതെ മോഹൻലാൽ സ്വന്തമാക്കുകയായിരുന്നു.
25,000 രൂപ അടച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇഷ്ടനമ്പറിനായി ബുക്ക് ചെയ്തിരുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തെൻറ പുതിയ കാറിന് ഇഷ്ട നമ്പര്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയത്.
