Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എന്‍റെ ഇന്നസെന്‍റ് എന്നും കൂടെത്തന്നെ ഉണ്ടാവും’; വേദനയോടെ മോഹൻലാലിന്‍റെ കുറിപ്പ്

text_fields
bookmark_border
Innocent, mohan lal
cancel

കൊച്ചി: പേരുപോലെ തന്നെ നിഷ്‍കളങ്കനായിരുന്നു ഇന്നസെന്റ് എന്ന് മോഹൻ ലാൽ. ഫേസ് ബുക്കിൽ പോസ്റ്റ്ചെയ്ത അനുശോചന കുറിപ്പിലാണ് മോഹൻലാൽ ഇന്നസെന്റിന്റെ വേർപാടിന്റെ വേദന അറിയിച്ചത്.

സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ ഇന്നസെന്റിന്റെ വേർപാട് നൽകിയ വേദന വാക്കിലൊതുങ്ങില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും സ്നേഹവും ശാസനയുമായി എന്നും കൂടെത്തന്നെ ഉണ്ടാവും. - എന്നാണ് മോഹൻ ലാൽ വേദനയോടെ കുറിച്ചത്.

​ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

‘എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ് ... ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും...’



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mohan lal Condoles death of innocet
Next Story