Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്​.എസ്​...

ആർ.എസ്​.എസ്​ മേധാവിയുടെ പതാക ഉയർത്തൽ:  നിയമോ​പദേശം കിട്ടിയശേഷം നടപടി –മുഖ്യമന്ത്രി 

text_fields
bookmark_border
ആർ.എസ്​.എസ്​ മേധാവിയുടെ പതാക ഉയർത്തൽ:  നിയമോ​പദേശം കിട്ടിയശേഷം നടപടി –മുഖ്യമന്ത്രി 
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ർ.​എ​സ്.​​എ​സ്​ മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്​ പാ​ല​ക്കാ​ട്​ ക​ർ​ണ്ണ​കി അ​മ്മ​ൻ സ്​​കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​യ വി​ഷ​യ​ത്തി​ൽ നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ടെ​ന്നും ഉ​പ​ദേ​ശ​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ബ​ന്ധി​ച്ച്​ 5-8-17ലും 10-8-17​ലും പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ലെ വ്യ​വ​സ്​​ഥ​ക​ൾ ലം​ഘി​ച്ചാ​ണ്​ ക​ർ​ണ​കി അ​മ്മ​ൻ സ്​​കൂ​ളി​ൽ പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങ്​​ ന​ട​ന്ന​ത്. 

ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ സ്വാ​ത​ന്ത്ര്യ​ദി​നം ആ​േ​ഘാ​ഷി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച പൊ​തു​വാ​യ മാ​ർ​ഗ​രേ​ഖ​യി​റ​ക്കി​യ​ത്. സ്​​​കൂ​ൾ കോ​മ്പൗ​ണ്ടി​ന​ക​ത്ത്​ ര​ണ്ടു ഭാ​ഗ​ത്ത്​ ര​ണ്ടു​​ത​ര​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ന്ന​താ​യി​ ല​ഭി​ച്ച റി​പ്പോ​ർ​ട്ടി​​ലു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ സ​ബ്​​മി​ഷ​ന്​ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

ആ​ർ.​എ​സ്.​എ​സ്​ മേ​ധാ​വി സ്​​കൂ​ളി​ൽ പ​താ​ക ഉ​യ​ർ​ത്തി​യ​തി​നെ​ക്കു​റി​ച്ച്​ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്​​ട​റും പാ​ല​ക്കാ​ട്​ ജി​ല്ല ക​ല​ക്​​ട​റും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഒ​മ്പ​ത്​ മ​ണി​യോ​ടെ​യാ​ണ്​ ആ​ർ.​എ​സ്.​എ​സ്​ മേ​ധാ​വി പ​താ​ക ഉ​യ​ർ​ത്തി​യ​ത്. ഇൗ ​സ​മ​യം സ്​​കൂ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ​താ​ക ഉ​യ​ർ​ത്തി​യ​ശേ​ഷം ​േദ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​ന്ന​തി​ന്​ പ​ക​രം വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ക​യും പി​ന്നീ​ട്​ ആ​രോ നി​ർ​ബ​ന്ധി​ച്ച​തി​നാ​ൽ ദേ​ശീ​യ​ഗാ​നം കൂ​ടി ആ​ല​പി​ക്കു​ക​യും ചെ​യ്​​തു.
 ഇൗ ​വി​ഷ​യം വി​വാ​ദ​മാ​യ​പ്പോ​ൾ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ്​​കൂ​ളി​ന്​ മു​ന്നി​ലു​ള്ള കൊ​ടി​മ​ര​ത്തി​ൽ വീ​ണ്ടും പ​താ​ക ഉ​യ​ർ​ത്തി. പ്രി​ൻ​സി​പ്പ​ൽ മാ​ത്ര​മാ​ണ്​ ഇൗ ​സ​മ​യ​ത്ത്​ ഉ​ണ്ടാ​യി​രു​ന്ന​െ​ത​ന്നും ആ ​സ​മ​യ​ത്ത്​ ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചി​ല്ല എ​ന്നും റി​പ്പോ​ർ​ട്ടി​ലു​െ​ണ്ട​ന്നും മു​ഖ്യ​മ​​​ന്ത്രി പ​റ​ഞ്ഞു. ക​ല​ക്​​ട​ർ​മാ​രു​ടെ മാ​റ്റം നേ​ര​ത്തേ ഉ​ദ്ദേ​ശി​ച്ചി​രു​ന്നു​വെ​ന്നും സ്വാ​ത​ന്ത്ര്യ​ദി​ന ച​ട​ങ്ങ്​ ക​ഴി​യാ​ൻ​വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.സ​ർ​ക്കാ​ർ ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യാ​ണ്​ ആ​ർ.​എ​സ്.​എ​സ്​ മേ​ധാ​വി പ​താ​ക ഉ​യ​ർ​ത്തി​യ​തെ​ന്നും ഇൗ ​സം​ഭ​വ​ത്തി​ൽ കേ​സ്​ എ​ടു​ക്ക​ണ​മെ​ന്നും ര​മേ​ശ്​ ചെ​ന്നി​ത്ത​ല ആ​വ​ശ്യ​െ​പ്പ​ട്ടു. സ​ർ​ക്കാ​ർ കേ​സ്​ എ​ടു​ക്കാ​ത്ത​ത്​ ദു​രൂ​ഹ​മാ​ണ്. റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ ക​ല​ക്​​ട​റെ മാ​റ്റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmohan bhagavathindependence dayFlag OnCM assembly
News Summary - Mohan Bhagavath Flag On At Independence Day CM assembly-Kerala News
Next Story