Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്ന്​ ദിവസം പകൽ...

മൂന്ന്​ ദിവസം പകൽ നിഷാമിന്​ മാതാവിനെ കാണാൻ ഹൈകോടതി അനുമതി

text_fields
bookmark_border
മൂന്ന്​ ദിവസം പകൽ നിഷാമിന്​ മാതാവിനെ കാണാൻ ഹൈകോടതി അനുമതി
cancel

കൊച്ചി: ചന്ദ്രബോസ് വധക്കേസ്​ പ്രതി മുഹമ്മദ് നിഷാമിന്​ രോഗശയ്യയിലുള്ള മാതാവിനെ സന്ദർശിക്കാൻ മൂന്ന്​ പകൽ അ നുവദിച്ച്​ ഹൈകോടതി ഉത്തരവ്​. ജനുവരി 21 മുതൽ 23 വരെ മൂന്ന്​ ദിവസം പകൽ പൊലീസ്​ അകമ്പടിയോടെ കലൂരിലെ സ്​കൈലൈൻ ടോപ ാസ്​ സമുച്ചയത്തിലെത്തി മാതാവിനൊപ്പം സമയം ചെലവഴിക്കാനാണ്​ ജസ്​റ്റിസ്​ എബ്രഹാം മാത്യു അനുമതി നൽകിയത്​. യാത്ര യിലോ മാതാവിനൊപ്പമുള്ള സമയത്തോ മറ്റുള്ളവരെ കാണാനോ സംസാരിക്കാനോ പാടില്ല​. ചികിത്സയിൽ കഴിയുന്ന മാതാവിനെ ശുശ്രൂഷിക്കാൻ ഒരാഴ്​ച പരോൾ ആവശ്യപ്പെട്ട്​ ഭാര്യ അമൽ നിഷാം ആണ്​ ഹരജി നൽകിയത്​.

വിവിധ രോഗങ്ങളാൽ അവശതയിലാണ്​ 70കാരിയായ മാതാവെന്ന്​ ഹരജിയിൽ പറയുന്നു. തിരുവനന്തപുരം സെൻ​ട്രൽ ജയിലിൽ നിഷാമിനെ കാണാനെത്തിയ മാതാവ്​ അവി​െട ബോധരഹിതയാവുകയും തിരുവനന്തപുരം ഗവ. ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. ഇപ്പോൾ അത്യാസന്ന നിലയിൽ കൊച്ചിയിലെ ഫ്ലാറ്റിലാണ്​. മകനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്​. ഇൗ സാഹചര്യത്തിൽ ഒരാഴ്​ച പരോൾ ആയിരുന്നു ആവശ്യം. എന്നാൽ, പരോൾ അനുവദിക്കാൻ കഴിയില്ലെന്ന് ജയിൽ സൂപ്രണ്ട്​ എം.കെ. വിനോദ്​ കുമാർ കോടതിയെ അറിയിച്ചു. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട്​ ജയിലിൽ കഴിയുന്ന നിഷാമിനെതിരെ ഒമ്പത്​ ക്രിമിനൽ കേസുകളുണ്ട്​.

കണ്ണൂർ ജയിലിലായിരിക്കെ സഹോദരനെയടക്കം ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്​. തുടർന്നാണ്​ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക്​ മാറ്റിയത്​. നിഷാമിനെ പരോളിൽ വിടുന്നത്​ ക്രമസമാധാന പ്രശ്​നത്തിന്​ കാരണ​മായേക്കും. പരോൾ സംബന്ധിച്ച്​ സ​േ​ഹാദര​​​​െൻറ അപേക്ഷ ലഭിച്ചതി​നെ തുടർന്ന്​ പൊലീസ്​ റിപ്പോർട്ട്​ തേടിയിരുന്നു. പരോളിന്​ അനുകൂലമല്ലാത്ത റിപ്പോർട്ടാണ്​ ലഭിച്ചത്​. പരോൾ അനുവദിച്ചാൽ ഇതേ ആവശ്യമ​​​ുന്നയിച്ച്​ തടവുപുള്ളികൾ എത്തും. അതിനാൽ പരോൾ അനുവദിക്കരുത്​ -സൂപ്രണ്ട്​ ആവശ്യപ്പെട്ടു.

സൂപ്രണ്ടി​​​​െൻറ വാദം അംഗീകരിച്ച കോടതി പരോൾ തള്ളി. തുടർന്നാണ്​ മൂന്ന്​ പകൽ അനുവദിച്ചത്​. 20ന്​ തിരുവനന്തപുരത്തു നിന്ന്​ എറണാകുളം സബ്​ ജയിലിൽ എത്തിച്ച്​ പിറ്റേന്ന്​ രാവിലെ ഒമ്പതിന്​ മാതാവിനടുത്തേക്ക്​ ​പൊലീസ്​ അകമ്പടിയിൽ കൊണ്ടുപോകണം. ​വൈകുന്നേരം അഞ്ചിന്​ ശേഷം ജയിലിൽ എത്തിക്കണം. അടുത്ത രണ്ട്​ ദിവസവും ഇത്​ തുടരണം. പിന്നീട്​ തിരുവനന്തപുരം സെൻ​ട്രൽ ജയിലിലേക്ക്​ ​കൊണ്ടു പോകണം. 2015 ജനുവരി 29ന്​ അറസ്​റ്റിലായ നിഷാമിനെ​ 2016 ജനുവരിയിലാണ്​ ശിക്ഷിച്ചത്​. നാല്​ വർഷമായി ജയിലിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsChandra bose murdermalayalam newsmohammed nisham
News Summary - Mohammed Nisham chandra bose murder -Kerala News
Next Story