Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എ.എസ് തലപ്പത്ത് വീണ്ടും മാറ്റം; മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പിലേക്ക് തിരി​ച്ചെത്തി

text_fields
bookmark_border
ഐ.എ.എസ് തലപ്പത്ത് വീണ്ടും മാറ്റം; മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പിലേക്ക് തിരി​ച്ചെത്തി
cancel

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി നടത്തിയ സർക്കാർ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാനത്ത് വീണ്ടും നിയമിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറി​ക്കൊപ്പം വ്യവസായ വകുപ്പിന്റെ അധിക ചുമതലയാണ് നൽകിയത്.

എ.ഐ കാമറ വിവാദത്തിൽ നടന്ന അന്വേഷണത്തിൽ കെൽട്രോണിന് ക്ലീൻ ചിറ്റ് നൽകിയാണ് മുഹമ്മദ് ഹനീഷ് റിപ്പോർട്ട് നൽകിയിരുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ഹനീഷിനെ വ്യവസായ വകുപ്പിൽ നിന്ന് റവന്യൂ വകുപ്പിലേക്ക് മാറ്റിയത്. ഉടൻ തന്നെ ആരോഗ്യവകുപ്പിലേക്ക് മാറ്റി ഉത്തരവിറക്കുകയും ചെയ്തു. കെൽട്രോണിന് അനുകൂലമായി റിപ്പോർട്ട് കൊടുത്തതിനു പിന്നാലെ അതിവേഗം വീണ്ടും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകുകയായിരുന്നു.

വി. വിഗ്നേശ്വരിയെ കോട്ടയം കലക്ടറായും ശിഖ സുരേന്ദ്രനെ കെ.ടി.ഡി.സി എം.ഡിയായും നിയമിച്ചു. എം.ജി. രാജമാണിക്യത്തിന് നഗര വികസന വകുപ്പിന്റെ അധിക ചുമതലയും നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mohammed Hanish IAS has been re appointed as Principal Secretary Industries
Next Story