Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.എം.എ: മുഹമ്മദ്...

എസ്.എം.എ: മുഹമ്മദ് ഖാസിമിന് മാട്ടൂൽ മുഹമ്മദ്​ ചികിത്സ കമ്മിറ്റി എട്ടര കോടി നൽകും, ഇ​നി​യും വേ​ണം ഏ​ഴു കോ​ടി

text_fields
bookmark_border
muhammed qasim
cancel
camera_alt

മു​ഹ​മ്മ​ദ് ഖാ​സിം, മു​ഹ​മ്മ​ദ്​

ത​ളി​പ്പ​റ​മ്പ് (കണ്ണൂർ): ജ​നി​ത​ക​രോ​ഗ​മാ​യ സ്​​പൈ​ന​ൽ മ​സ്​​കു​ല​ർ അ​ട്രോ​ഫി (എ​സ്.​എം.​എ) ബാ​ധി​ച്ച ച​പ്പാ​ര​പ്പ​ട​വി​ലെ മു​ഹ​മ്മ​ദ് ഖാ​സി​മി​‍െൻറ ചി​കി​ത്സ​ക്കാ​യി എ​ട്ട​ര കോ​ടി രൂ​പ ന​ൽ​കു​മെ​ന്ന് മാ​ട്ടൂ​ലി​ലെ മു​ഹ​മ്മ​ദ് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു. എ​സ്.​എം.​എ രോ​ഗ​ബാ​ധി​ത​നാ​യ മാ​ട്ടൂ​ലി​ലെ ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മു​ഹ​മ്മ​ദി​‍െൻറ ചി​കി​ത്സാ​വ​ശ്യാ​ർ​ഥം രൂ​പ​വ​ത്​​ക​രി​ച്ച ക​മ്മി​റ്റി​ക്ക് ല​ഭി​ച്ച 46 കോ​ടി​യി​ൽ​നി​ന്നും മു​ഹ​മ്മ​ദി​‍െൻറ​യും സ​ഹോ​ദ​രി അ​ഫ്ര​യു​ടെ​യും ചി​കി​ത്സ​ക്ക് പ്ര​തീ​ക്ഷി​ക്കു​ന്ന ചെ​ല​വ് ക​ഴി​ച്ച് ബാ​ക്കി തു​ക​യാ​ണ് സ​മാ​ന രോ​ഗ​മു​ള്ള ച​പ്പാ​ര​പ്പ​ട വി​ലെ മു​ഹ​മ്മ​ദ് ഖാ​സി​മി​നും ല​ക്ഷ​ദ്വീ​പി​ലെ ഇ​ശ​ൽ മ​റി​യ​ത്തി​നും ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

ഇ​രു കു​ട്ടി​ക​ൾ​ക്കും എ​ട്ട​ര കോ​ടി രൂ​പ വീ​തം മാ​ട്ടൂ​ൽ മു​ഹ​മ്മ​ദ് ചി​കി​ത്സ ക​മ്മി​റ്റി മ​രു​ന്ന് ക​മ്പ​നി​ക്ക് നേ​രി​ട്ട് കൈ​മാ​റും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഫാ​രി​ഷ ടീ​ച്ച​ർ ചെ​യ​ർ​പേ​ഴ്സ​ണും ടി.​പി. അ​ബ്ബാ​സ് ഹാ​ജി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ മാ​ട്ടൂ​ലി​ലെ ക​മ്മി​റ്റി ഖാ​സി​മി​ന് ന​ൽ​കി​യ സ്വാ​ത​ന്ത്ര്യ ദി​ന സ​മ്മാ​ന​മാ​ണ് ഈ ​പ്ര​ഖ്യാ​പ​നം. അ​ടു​ത്ത മാ​സം 26ന് ​ര​ണ്ട് വ​യ​സ്സ്​ പൂ​ർ​ത്തി​യാ​വു​ന്ന ഖാ​സി​മി​‍െൻറ ചി​കി​ത്സ​ക്കാ​യി ഇ​നി ല​ഭി​ക്കേ​ണ്ട​ത് ഏ​ഴ് കോ​ടി രൂ​പ​യാ​ണ്. അ​തി​നാ​യി കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന്​ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

നേ​ര​ത്തെ ഈ ​തു​ക സ​ർ​ക്കാ​ർ മു​ഖേ​ന കൈ​മാ​റാ​നാ​യി​രു​ന്നു മാ​ട്ടൂ​ലി​ലെ ക​മ്മി​റ്റി ആ​ലോ​ചി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, അ​ങ്ങ​നെ ചെ​യ്യു​ന്ന​ത് കാ​ല​താ​മ​സം വ​രു​ത്തു​മെ​ന്ന​തി​നാ​ലും അ​വ​ർ തു​ക ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ച്ച ര​ണ്ട് കു​ട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യ നി​ല കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യ​തി​നാ​ലും മാ​ട്ടൂ​ൽ ക​മ്മി​റ്റി ക​ഴി​ഞ്ഞ ദി​വ​സം എ​ക്സി​ക്യു​ട്ടീ​വ് യോ​ഗം ചേ​ർ​ന്നാ​ണ് ഓ​രോ മ​ല​യാ​ളി​യും ആ​ഗ്ര​ഹി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്നും ഖാ​സിം ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

സ​ർ​വ​ക​ക്ഷി കൂ​ട്ടാ​യ്മ​യി​ൽ രൂ​പ​വ​ത്​​ക​രി​ച്ച ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി നി​ര​ന്ത​രം പ്ര​വ​ർ​ത്തി​ച്ചി​ട്ടും മാ​ധ്യ​മ​ങ്ങ​ള​ട​ക്കം പ്ര​ചാ​ര​ണം ന​ട​ത്തി​യി​ട്ടും തി​ങ്ക​ളാ​ഴ്ച വ​രെ 2,52,96,848 രൂ​പ മാ​ത്ര​മാ​ണ് അ​ക്കൗ​ണ്ട് വ​ഴി സ​മാ​ഹ​രി​ക്കാ​നാ​യ​ത്. ഇ​പ്പോ​ൾ മാ​ട്ടൂ​ൽ മു​ഹ​മ്മ​ദ് ചി​കി​ത്സ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച 8.5 കോ​ടി രൂ​പ​യും ചേ​ർ​ത്താ​ൽ 11 കോ​ടി രൂ​പ​യാ​ണ് ഖാ​സി​മി​‍െൻറ ചി​കി​ത്സ​ക്കാ​യി ല​ഭി​ച്ച​ത്. ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ മ​രു​ന്ന് എ​ത്തി​ക്കാ​ൻ വേ​ണ്ട 18 കോ​ടി രൂ​പ​യി​ൽ ഇ​നി 39 ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് ക​ണ്ടെ​ത്തേ​ണ്ട​ത് ഏ​ഴ് കോ​ടി രൂ​പ​യാ​ണ്.

സോ​ൾ​ജെ​ൻ​സ്മ മ​രു​ന്ന് ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തി​നാ​യി എം.​പി മു​ഖേ​ന കേ​ന്ദ്ര സ​ർ​ക്കാ​റി​‍െൻറ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്​​ദു​റ​ഹ്മാ​ൻ പെ​രു​വ​ണ, എം.​എം. അ​ജ്മ​ൽ, കെ.​വി. രാ​ഘ​വ​ൻ, ഉ​നൈ​സ് എ​രു​വാ​ട്ടി, എം. ​മൈ​മൂ​ന​ത്ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ഖാ​സി​മി​നെ സ​ഹാ​യി​ക്കാം

Google Pay: 8921445260.

Paytm UPI ID: qasim@fbl
MUHAMMAD QASIM CHIKILSA SAHAYA COMMITTEE
FEDERAL BANK, ERIAM BRANCH
A/C No: 13280200001942.
IFSC: FDRL0001328.

MUHAMMAD QASIM CHIKILSA SAHAYA COMMITTEE
SOUTH INDIAN BANK, PILATHARA BRANCH.
A/c. No: 0612053000009301.
IFSC: SIBL0000612.
Show Full Article
TAGS:Spinal Muscular Atrophy sma 
News Summary - Mohammad Qasim will be given Rs 8.5 crore by the Matool Mohammad Medical Committee
Next Story