മൊഫിയയുടെ ആത്മഹത്യ: പ്രതികളുമായി തെളിവെടുത്തു
text_fieldsകോതമംഗലം: നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃപിതാവ് യൂസഫ് (63) എന്നിവരെ പൊലീസ് തെളിവെടുപ്പിനായി കുറ്റിലിഞ്ഞിയിലെ വീട്ടിലെത്തിച്ചത്.
മൊഫിയ പർവീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന എറണാകുളം റൂറൽ ജില്ല സി ബ്രാഞ്ച് ഡിവൈ.എസ്.പി വി. രാജീവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഗാർഹിക പീഡന വകുപ്പുകൾക്ക് അനുസൃതമായ തെളിവുകൾ ലഭ്യമായിട്ടുണ്ടെന്ന് ഡിവൈ.എസ്.പി പറഞ്ഞു.

