Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2500 രൂപയാണ്​ അവൻ എന്‍റെ മകൾക്കിട്ട വില; കണ്ണീരു തോരാതെ മൂഫിയയുടെ മാതാവ്​

text_fields
bookmark_border
2500 രൂപയാണ്​ അവൻ എന്‍റെ മകൾക്കിട്ട വില; കണ്ണീരു തോരാതെ മൂഫിയയുടെ മാതാവ്​
cancel

ആലുവ: അവൻ (മൂഫിയയുടെ ഭർത്താവ്​ സുഹൈൽ) മകൾക്കിട്ട വില 2500 രൂപയാണെന്ന് മൂഫിയയുടെ മാതാവ് ഫാരിഷ. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

മുത്തലാഖ് കിട്ടുന്നതുവരെ അവള്‍ തളരാതെ പിടിച്ചുനിന്നു. 2500 രൂപ വിലയിട്ടാണ് അവൻ അവൾക്ക് കത്തയച്ചത്. മുത്തലാഖ് നിരോധിച്ചതാണെന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചിരുന്നു. നീതി കിട്ടുമെന്ന് കരുതിയാണ് മകൾ പൊലീസ് സ്‌റ്റേഷനിലേക്ക് പോയത്. നീതി കിട്ടില്ലേയെന്ന് അവള്‍ പപ്പയോട് ചോദിച്ച് ധൈര്യത്തോടെയാണ് സ്‌റ്റേഷനിലേക്ക് പോയത് -ഫാരിഷ പറഞ്ഞു.

മകള്‍ ഇത്രയും തകരുമെന്ന് കരുതിയില്ല. പറഞ്ഞാല്‍ തീരാത്തത്ര പീഡനമാണ് മകള്‍ അനുഭവിച്ചത്. ഭർത്താവിൻറെ വീട്ടുകാർ മറ്റു കല്ല്യാണം ആലോചിക്കാൻ തുടങ്ങിയിരുന്നതായും ഫാരിഷ പറഞ്ഞു. പൊലീസിൽ നിന്ന് നീതികിട്ടുമെന്ന വിശ്വാസത്തിലായിരുന്നു മകളെന്നും അവർ വേദനയോടെ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mofiya's mother responds
Next Story