ആലുവ: ഗാർഹിക പീഡനത്തെത്തുടർന്ന് നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതികളായ ഭർത്താവിെൻറയും ഭർതൃമാതാപിതാക്കളുടെയും ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച വിധി പറയാൻ മാറ്റി. കോതമംഗലം ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), റുഖിയ (55), യൂസുഫ് (63) എന്നിവരാണ്, തങ്ങൾ നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
പൊലീസ് ഉദ്യോഗസ്ഥെൻറ മുന്നിൽ ഭർത്താവിനെ തല്ലിയെന്നും ശേഷം അസ്വാഭാവികമായി എന്തോ സംഭവിച്ചിട്ടുെണ്ടന്നും പ്രതികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകി.
ഭർത്താവിൽനിന്നും ഭർതൃവീട്ടിൽനിന്നുമുണ്ടായ പീഡനത്തിൽ നീതി കിട്ടിെല്ലന്ന തോന്നലിലാണ് ആത്മഹത്യയെന്നും പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ ജാമ്യം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൊവ്വാഴ്ച അന്വേഷണസംഘം പ്രതികളെ കസ്‌റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകും.