മൂഫിയയുടെ ആത്മഹത്യ: കോൺഗ്രസ് സമരം സ്ത്രീപീഡകരെ സംരക്ഷിക്കാനെന്ന് സി.പി.എം
text_fieldsആലുവ: യുവതിയുടെ ആത്മഹത്യയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനായി കോൺഗ്രസ് നടത്തുന്ന സ്വൈര്യജീവിതം അലങ്കോലപ്പെടുത്തുന്ന സമരം സ്ത്രീപീഡകരെ സംരക്ഷിക്കാനാണെന്ന് സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ.
ഒളിവിൽ കഴിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കുമ്പോൾ അതിൽ നിന്ന് ശ്രദ്ധതിരിച്ച്, സി.ഐയാണ് കുറ്റക്കാരനെന്ന് വരുത്താനാണ് നീക്കം. പ്രതികൾക്കൊപ്പം ചെന്നത് കോൺഗ്രസ് മുൻ പഞ്ചായത്ത് അംഗമാണെന്നത് മറച്ചുവെച്ച് സി.പി.എം ഇടപെട്ടതായി കുപ്രചാരണം നടത്തുന്നു.
നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് നടത്തുന്ന സമരകോലാഹലത്തിനെതിരെ നടപടികൾ സ്വീകരിക്കണമെന്നും എ.പി. ഉദയകുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

