Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ ത്രിപുര...

കേരളത്തിൽ ത്രിപുര ആവർത്തിക്കും- മോദി

text_fields
bookmark_border
കേരളത്തിൽ ത്രിപുര ആവർത്തിക്കും- മോദി
cancel

കോഴിക്കോട്​: ലോക്​സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ഇടത്-​ വലത്​ മുന്നണികൾ തമ്മിൽ പേരിന്​ മാത്രമേ വ്യത്യാസമുള്ളൂയെന്നും പ്രധാനമന്ത്രി പറഞ്ഞു. കോഴിക്കോട്​ കടപ്പുറത്ത്​ നടന്ന 'വിജയ് സങ്കൽപ്' റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു മുന്നണികളും ഈ സംസ്ഥാനത്തെ അഴിമതിയിൽ മുക്കി. 2016-ൽ കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനങ്ങളാണ് നടന്നത്​. നിരവധി മന്ത്രിമാർ അഴിമതിയാരോപണങ്ങളിൽ പെട്ട് രാജി വച്ചു. അതുകൊണ്ടാണ് ഇവിടെ വ്യാവസായിക വികസനം വരാത്തത്.

കോഴിക്കോട്​ കോംട്രസ്റ്റ് തൊഴിലാളികൾ നീതിക്ക്​ വേണ്ടി കാത്തിരിക്കുന്നു, മാവൂർ ഗ്വാളിയോർ റയൺസിപ്പോഴും തുറക്കാതെ തുടരുന്നു. അത് ഇവിടത്തെ സർക്കാരുകളുടെ പിടിപ്പ് കേടാണ്. ഇടത്​- വലതു മുന്നണികളുടെ ഭരണം നേതാക്കൾക്ക്​ ഉയർന്ന ​അളവിൽ അഴിമതി നടത്താനുള്ള ലൈസൻസാണ്​. നിരവധി മന്ത്രിമാർക്ക്​ അഴിമതി ആരോപണത്തെ തുടർന്ന്​ രാജിവെക്കേണ്ടി വന്നു.

മധ്യപ്രദേശിൽ കോടികളുടെ നോട്ടുകെട്ടുകളാണ്​ കണ്ടെത്തിയത്.​ വിശദമായ അന്വേഷണം തുഗ്ലക്​ റോഡിൽ താമസിക്കുന്ന കോൺഗ്രസ്​ നേതാവിലേക്കാണ് എത്തിയത്​​. തുഗ്ലക്ക് റോഡിൽ താമസിക്കുന്ന ഉന്നത കോൺഗ്രസ് നേതാവ് ആരാണെന്ന് അറിയാമോയെന്നും പ്രധാനമന്ത്രി ചോദിച്ചു. ഉത്തരേന്ത്യയിൽ നടക്കുന്ന റെയ്‍ഡുകളിൽ നോട്ടുകെട്ടുകൾ പിടികൂടുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാരം നൽകുന്നതിന്​ വേണ്ടി മാറ്റിവെച്ച പണമാണിത്​. ജനങ്ങളെ സംരക്ഷിക്കുന്നതിന്​ പകരം അവർക്കായുള്ള പണം കൊള്ളയടിക്കുകയാണ്​ കോൺഗ്രസ്​ ചെയ്യുന്നത്​.നാണക്കേടാണിതെന്നും മോദി പറഞ്ഞു.

കേരളത്തിൽ നിരവധി ബി.ജെ.പി -ആർ.എസ്​.എസ്​ പ്രവർത്തകർ കൊല്ലപ്പെട്ടു. രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് ഇവിടുത്തെ കപട ബുദ്ധിജീവികൾ മിണ്ടാത്തതെന്താണെന്നും പ്രധാനമന്ത്രി ചോദിച്ചു. ബി.ജെ.പി കേരളത്തോടൊപ്പമാണ്, ജനങ്ങളുടെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമൊപ്പമാണ്. ചിലർ രാഷ്ട്രീയലാഭത്തിന് വേണ്ടി വിശ്വാസവും മുത്തലാഖ് പോലെയുള്ള അനാചാരങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നില്ല. രാജ്യത്തിന്‍റെ ആചാരങ്ങളും സാംസ്കാരിക പാരമ്പര്യവും കാത്തു സൂക്ഷിക്കപ്പെട്ടതാണ്. വിദേശശക്തികൾ അത് തകർക്കാൻ ശ്രമിച്ചു. എന്നിട്ടും നടന്നില്ല.ഇപ്പോൾ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ചില ശക്തികൾ ആചാരം ലംഘിക്കാൻ നോക്കി. നമ്മുടെ സംസ്കാരങ്ങളിലുള്ള കടന്നുകയറ്റം അനുവദിക്കില്ല. വിശ്വാസികൾക്ക് നേരെയുള്ള ലാത്തി പ്രയോഗം അംഗീകരിക്കില്ല. രാജ്യത്തെ ആചാരം സംരക്ഷിക്കാൻ ലാത്തിയടി കൊള്ളണോ? ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സുപ്രീംകോടതക്ക്​ മുമ്പാകെ ഉന്നയിക്കും. ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നൽകും

സ്​ത്രീശാക്​തീകരണ വിഷയത്തിൽ കേരളത്തിലെ ഇടത്​-വലത്​ മുന്നണികൾക്ക്​ ഇരട്ടത്താപ്പാണ്​. ഐസ്​ക്രീം പാർലർ കേസിലും സോളാർ കേസിലും ഉൾപ്പെട്ടവർ സ്​ത്രീശാക്​തീകരണത്തെ കുറിച്ച്​ പറയു​ന്നത്​ ചേരില്ല. കോൺഗ്രസി​​​​െൻറ രാഷ്​ട്രീയം വോട്ട്​ രാഷ്​ട്രീയം മാത്രമാണ്​. എല്ലാവർക്കും വികസനം, എല്ലാവരോടു​മൊപ്പം എന്നതാണ്​ ഞങ്ങളുടെ വാക്യം. സർക്കാർ രൂപീകരിക്കു​േമ്പാൾ തങ്ങൾ ജാതി-വർഗ-വർണ വ്യത്യാസങ്ങൾ നോക്കാറില്ലെന്നും ജനങ്ങൾക്ക്​ വേണ്ടി ജാതി മത വിവേചനമില്ലാതെ വികസനമെത്തിക്കുക എന്നതാണ്​ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്​ ഭരണത്തിലിരിക്കു​േമ്പാൾ രാജ്യത്ത്​ നിരവധി തീവ്രവാദി ആക്രമണങ്ങൾ ഉണ്ടായെങ്കിലും ഒരുതരത്തിലുള്ള നടപടികളുമുണ്ടായില്ല. എന്നാൽ തീവ്രവാദി ആക്രമണത്തിന്​ അവരുടെ രാജ്യത്ത്​ കയറി മറുപടി നൽകിയപ്പോൾ നമ്മുടെ സൈന്യത്തിനെതിരെ ആരോപണമുന്നയിക്കുകയാണ്​ പ്രതിപക്ഷ കക്ഷികൾ ചെയ്​തത്​. കോൺഗ്രസ്​ നേതാക്കൻമാർ പാകിസ്​താനിലെ വീരനായകൻമാരാണ്​. ഇവിടെ കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും തീവ്രവാദത്തിന്​ സൗജന്യടിക്കറ്റ്​ നൽകിയിരിക്കുകയാണ്​. എന്നാൽ ഇത്തരം വർഗീയ-തീവ്രവാദ ശക്തികളെ തുരത്താൻ നിങ്ങളുടെ സമ്മതികാവകാശം ഉപയോഗപ്പെടുത്തണം. ടൂറിസം മേഖലക്ക്​ മികച്ച പിന്തുണ നൽകും. അറൈവൽ ഓൺ വിസ, ഇ വിസ പോലുള്ള സൗകര്യങ്ങളും വലിയ മാറ്റമാണ്​ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modikerala newsmanifestoCali cutBJP
News Summary - Modi's speech in Kerala - Kerala news
Next Story