പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പരാജയം സമ്മതിക്കല്‍ -ഡോ. തോമസ് ഐസക്
text_fieldsതൃശൂര്‍: നോട്ട് നിരോധനം പരാജയപ്പെട്ടതിന്‍െറ കുറ്റസമ്മതമാണ് അമ്പതാംനാളിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ ഹിമാലയന്‍ വിഡ്ഢിത്തം രാജ്യത്തിന്‍െറ സമ്പദ്ഘടനയില്‍ ഏല്‍പിച്ച പരിക്ക് ചില്ലറയല്ല. പ്രധാനമന്ത്രി രാജ്യത്തെ അഭിമുഖീകരിച്ചശേഷം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി. അഴിമതി ഇല്ലാതാക്കാനും കള്ളപ്പണവും കള്ളനോട്ടും പിടിക്കാനെന്നുമുള്ള പ്രചാരണത്തില്‍ വിശ്വസിച്ച് ത്യാഗം സഹിച്ചവര്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ അപര്യാപ്തമാണ്. എത്ര കള്ളപ്പണം പിടിച്ചെടുത്തെന്നും ബാങ്കുകളിലത്തെിയ തുക എത്രയെന്നും പറയാനായില്ല. ഇതിന് കഴിയാത്തത് പദ്ധതി പാളിയതിന് തെളിവാണ്. നോട്ട് നിരോധനമെന്ന സര്‍ജിക്കല്‍ സ്ട്രൈക്ക് അറിയേണ്ടവര്‍ നേരത്തേ അറിഞ്ഞുവെന്ന ആരോപണം ശരിവെക്കുകയാണ്. പ്രതിസന്ധി എന്ന് തീരും, ഇനി എന്തുചെയ്യും എന്നെങ്കിലും പറയണം. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് പ്രധാനമന്ത്രി തള്ളിവിട്ടത്. വളര്‍ച്ചനിരക്ക് എങ്ങനെ സാധ്യമാക്കുമെന്ന് പറയണമായിരുന്നു. വീട്ടുവായ്പയിലെ ഇളവും ഗര്‍ഭിണികള്‍ക്ക് ആനുകൂല്യവും മറ്റും പ്രഖ്യാപിച്ചതുകൊണ്ട് പ്രതിസന്ധി പരിഹരിക്കാനാകില്ല. വരുമാനം നിലച്ച ജനം വായ്പകള്‍ തിരിച്ചടക്കാന്‍ കഷ്ടപ്പെടുമ്പോള്‍ താല്‍കാലികാശ്വാസമായി വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുകയെങ്കിലും ചെയ്യേണ്ടേ. തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസത്തെ പണിക്കുള്ള കൂലി കൊടുക്കാനാകുമെന്ന് പറയാന്‍ പ്രധാനമന്ത്രിക്ക് കഴിയുമോ. ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവകാശപ്പെട്ട 24,000 പിന്‍വലിക്കാനുള്ള കറന്‍സി അനുവദിക്കണം. വരുമാനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലാണ് സംസ്ഥാനങ്ങളെല്ലാം. അതില്‍നിന്ന് കര കയറാവുന്ന വായ്പാപദ്ധതി പ്രഖ്യാപിച്ചില്ല. വീണ്ടും ശമ്പളദിനമത്തെുകയാണ്. കറന്‍സി ക്ഷാമം രൂക്ഷമാണ്. സഹകരണ സംഘങ്ങളെ മുഴുവന്‍ വലച്ചിട്ടും പ്രസംഗത്തില്‍ അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ഇപ്പോഴും കറന്‍സി വാങ്ങാനും നല്‍കാനും അനുമതിയില്ല. ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് സര്‍ജിക്കല്‍ സ്ട്രൈക്കെന്ന് ഡോ. ഐസക് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
