Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മോദി ആകാശം...

'മോദി ആകാശം വിൽക്കുമ്പോൾ പിണറായി കടൽ വിൽക്കുന്നു, ഇനിയും വന്നാൽ കേരളം വിൽക്കും'

text_fields
bookmark_border
മോദി ആകാശം വിൽക്കുമ്പോൾ പിണറായി കടൽ വിൽക്കുന്നു, ഇനിയും വന്നാൽ കേരളം വിൽക്കും
cancel

പേരാവൂർ: നരേന്ദ്ര മോദി ആകാശം വിൽക്കുമ്പോൾ പിണറായി വിജയൻ കടൽ വിൽക്കുന്നു. ഇനി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ പിണറായി കേരളം വിൽക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പേരാവൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സണ്ണി ജോസഫിന്‍റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് ലക്ഷം പാർട്ടി സഖാക്കളെ സർക്കാർ സർവീസിൽ തിരുകിയ മുഖ്യമന്ത്രി കേരളത്തിലെ അഭ്യസ്ഥ വിദ്യരെ വഞ്ചിച്ചു.


യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പ്രകടന പത്രികയിൽ പറയുന്ന മുഴുവൻ കാര്യങ്ങളും നടപ്പിലാക്കും. പരസ്യ കമ്പനികൾ സൃഷ്ടിക്കുന്ന അഭിപ്രായ സർവ്വേകൾ കൊണ്ട് പുകമറ സൃഷ്ടിക്കാൻ കഴിയില്ലെന്നും യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുയോഗത്തിൽ യു.ഡി.എഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അരിപ്പയിൽ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സണ്ണി ജോസഫ്, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ്ജ് കാനാട്,ഇബ്രാഹിം മുണ്ടേരി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiPinarayiseaskysells
News Summary - Modi sells the sky, Pinarayi sells the sea
Next Story