Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദി അനുകൂല പ്രസ്താവന:...

മോദി അനുകൂല പ്രസ്താവന: കെ.പി.സി.സി തരൂരി​നോട്​ വിശദീകരണം തേടി

text_fields
bookmark_border
മോദി അനുകൂല പ്രസ്താവന: കെ.പി.സി.സി തരൂരി​നോട്​ വിശദീകരണം തേടി
cancel

തിരുവനന്തപുരം: ഡോ. ശശി തരൂർ എം.പിയുടെ മോദി അനുകൂല പ്രസ്താവനക്കെതിരെ കടുത്ത നിലപാട്​ സ്വീകരിക്കാൻ കെ.പി.സി.സി നീ ക്കം. സംഭവത്തിൽ തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടി. ഇത്തരത്തിൽ നിലപാടെടുക്കാൻ കാരണമെന്തെന്നും അത്​ പാർട്ടി ഫ ോറത്തിൽ പറയുന്നതിന്​ പകരം പരസ്യമാക്കിയത്​ എന്തുകൊണ്ടെന്നും വിശദീകരിക്കണമെന്നാണ്​ പ്രസിഡൻറ്​ മുല്ലപ്പള് ളി രാമചന്ദ്രൻ നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്​.

രാജ്യം തകർച്ചയിലൂടെ കടന്നുപോകു​​േമ്പാൾ അതിന്​ കാരണക്കാരനായ ​പ്രധാനമന്ത്രിയെ തരൂർ ന്യായീകരിച്ചത്​ നിർഭാഗ്യകരമാണ്​. കഴിഞ്ഞ ലോക്​സഭയിൽ പ്രതിപക്ഷത്തിരുന്ന്​ മോദിയെ ശക്തമായി വിമർശിച്ച ചരിത്രമുള്ള തരൂരി​​െൻറ ഇ​േപ്പാഴത്തെ നിലപാടുമാറ്റത്തിൽ കോൺഗ്രസ്​ പ്രവർത്തകർക്ക്​ പ്രതിഷേധവുമുണ്ട്​. പാർട്ടിക്ക്​ ഗുണം ചെയ്യുന്ന നിലപാടല്ല തരൂർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്​. ഇത്​ പാർട്ടിയുടെ അന്തസ്സിനും അച്ചടക്കത്തിനും നിരക്കാത്തതുമാണ്​. അതിനാൽ അടിയന്തരമായി വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

തരൂരി​​െൻറ മോദി അനുകൂല നിലപാടിനോട്​ കണ്ണടക്കാൻ കഴിയില്ലെന്ന സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ കാഴ്​ചപ്പാടി​​െൻറ അടിസ്ഥാനത്തിലാണ്​ വിശദീകരണം തേടിയത്​. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പോടെയാണ്​ ​ഏറെക്കാലത്തിനുശേഷം സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾ മോദി വിരോധം മുൻനിർത്തി കോൺഗ്രസുമായി അടുത്തത്​. അവരുടെ പിന്തുണ തെരഞ്ഞെടുപ്പിൽ മുന്നണിക്ക്​ നേട്ടമായി.

വൻ ഭൂരിപക്ഷത്തോടെയുള്ള തരൂരി​​െൻറ വിജയത്തിനും പ്രധാനകാരണം മോദിവിരുദ്ധ വികാരമാണ്​. അങ്ങനെ വിജയിച്ച തരൂർ, മാസങ്ങൾക്കുശേഷം മോദിയെ പിന്തുണച്ചതിനെ നിസ്സാരമായി കാണാൻ സാധിക്കില്ല. ഇക്കാര്യത്തിൽ മൗനം പാലിച്ചാൽ​ ഭാവിയിൽ അത്​ പാർട്ടിക്ക്​ തിരിച്ചടിയാകുമെന്ന്​ നേതൃത്വം ഭയപ്പെടുന്നു. അതിനാലാണ്​ കടുത്ത ഭാഷയിൽ പ്രതികരിക്കാൻ കെ.പി.സി.സി അധ്യക്ഷൻ ഉൾപ്പെടെ നേതാക്കൾ തയാറായത്​.

അതേസമയം, ഒരു വ്യക്തിയുടെ ശൈലി നല്ലതാണെന്ന് പറയുന്നതിനെ തെറ്റിദ്ധരിക്കേണ്ടതില്ലെന്നാണ് തരൂര്‍ അനുകൂലികളുടെ നിലപാട്. ക്രിയാത്​മക വിമർശനം വേണമെന്ന്​ മാത്രമാണ്​ തരൂർ പറഞ്ഞതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccshashi tharoorkerala newsModi Praise
News Summary - Modi Praising KPCC Seeks Reports from Shashi Tharoor-Kerala News
Next Story