Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്ട്
text_fieldsbookmark_border
കോഴിക്കോട്: എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ ‘വിജയ് സങ്കൽപ് റാലി’ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കോഴിക്കോെട്ടത്തും. കർണാടകയിലെ ഹുബ്ബള്ളിയിൽനിന്ന് വൈകീട്ട് ആറിന് കരിപ്പൂരില്‍ പ്രത്യേക വിമാനത്തിലെത്തുന്ന അദ്ദേഹം റോഡ് മാര്‍ഗം സമ്മേളന നഗരിയായ കടപ്പുറത്തെത്തും.
കാസർകോട് മുതല്‍ പാലക്കാട് വരെയുള്ള എൻ.ഡി.എ സ്ഥാനാര്‍ഥികളും സംസ്ഥാന നേതാക്കളും വേദി പങ്കിടും. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് റാലിക്കെത്തുക. സമ്മേളനശേഷം മോദി മധുരയിലേക്ക് തിരിക്കും.നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്.
Next Story
