രണ്ടുദിവസത്തെ സന്ദർശനത്തിനായി മോദി മലേഷ്യയിൽ
text_fieldsക്വലാലംപൂർ: രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്വലാലംപൂരിലെത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം മോദിയെ സ്വീകരിച്ചു.
അൻവർ ഇബ്രാഹിം വിമാനത്താവളത്തിൽ നൽകിയ സ്വീകരണം ഏറെ സ്പർശിച്ചെന്നും ഇന്ത്യയും മലേഷ്യയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ചർച്ചകൾക്കായി കാത്തിരിക്കുകയാണെന്നും മോദി എക്സ് പോസ്റ്റിൽ പറഞ്ഞു.
മോദി ഞായറാഴ്ച മലേഷ്യൻ പ്രധാനമന്ത്രിയുമായി ചർച്ചകൾ നടത്തും. സഹകരണം വർധിപ്പിക്കുന്ന നിരവധി കരാറുകൾ ചർച്ചയിലുണ്ടായേക്കും. ആഴത്തിലുള്ള പ്രതിരോധ സഹകരണത്തിനും ശക്തമായ സാമ്പത്തിക ഇടപെടലിനുമുള്ള മുന്നേറ്റമായിരിക്കും പ്രധാനമെന്ന് മോദി സൂചന നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

