Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ന് മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട്; വടക്കൻ കേരളത്തിൽ മഴ തുടരും

text_fields
bookmark_border
rain madhyamam
cancel

തിരുവനന്തപുരം: കനത്ത മഴ പെയ്യാനുള്ള സാധ്യത മുൻനിർത്തി ഇന്ന് മൂന്ന് ജില്ലകൾക്ക് കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയുടെ ശക്തി കുറവാണെങ്കിലും കടൽ പ്രക്ഷുബ്ധമാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ ആറ് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴ ശക്തമായി തുടരും.

മറ്റ് ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

03: കോഴിക്കോട്, കണ്ണൂർ, കാസർകോട്

04: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

05: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

06: കോഴിക്കോട്, കണ്ണൂർ, കാസർകോട്

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ മിതമായ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴക്കും കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്തും, തമിഴ്‌നാട് തീരത്തും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മധ്യ പടിഞ്ഞാറൻ അറബിക്കടൽ, മധ്യകിഴക്കൻ അറബിക്കടലിന്‍റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Moderate rain likely in next three hours in Kerala; Yellow alert in three districts
Next Story