Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവതാരകയും ഗായികയുമായ...

അവതാരകയും ഗായികയുമായ ജാഗീ ജോൺ അടുക്കളയിൽ മരിച്ച നിലയിൽ

text_fields
bookmark_border
അവതാരകയും ഗായികയുമായ ജാഗീ ജോൺ അടുക്കളയിൽ മരിച്ച നിലയിൽ
cancel

തിരുവനന്തപുരം: അവതാരകയും ഗായികയുമായ ജാഗീ ജോണിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

കുറവൻകോണത്തെ വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. മോഡലിങ്​ രംഗത്തും സജീവമായ ജാഗീ ജോൺ പാചക പരിപാടികളും അവതരിപ്പിച്ചിരുന്നു. പാചക കുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയും പ്രശസ്തയാണ്. അമ്മയും ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. തിങ്കളാഴ്​ച വൈകീട്ടാണ്​ വീട്ടിനുള്ളിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന്​ അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചത്​. തുടർന്ന്​ പേരൂർക്കട പൊലീസും ഫോറൻസിക് വിദഗ്ധരും ഫ്ലാറ്റിലെത്തി തെളിവെടുപ്പ് നടത്തുകയാണ്. ഫ്ലാറ്റിൽ പോലും ആരുമായും അടുപ്പം പുലര്‍ത്താറില്ലെന്നാണ് അയൽവാസികൾ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mysterious deathanchor jagee john
News Summary - model jagee john found dead in home -kerala news
Next Story