Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോഡലുകളുടെ അപകടമരണം:...

മോഡലുകളുടെ അപകടമരണം: ഹോട്ടലുടമയടക്കം പ്രതികൾക്ക് ജാമ്യം

text_fields
bookmark_border
മോഡലുകളുടെ അപകടമരണം: ഹോട്ടലുടമയടക്കം പ്രതികൾക്ക് ജാമ്യം
cancel

കൊച്ചി: മുൻ മിസ്​ കേരള അടക്കം മൂന്നുപേർ കൊല്ലപ്പെട്ട വാഹനാപകടക്കേസിൽ അറസ്​റ്റിലായ ഹോട്ടലുടമ അടക്കം ആറ്​ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. രണ്ടാം പ്രതി ഹോട്ടലുടമ റോയി ജെ. വയലാട്ട്​, മൂന്നുമുതൽ ഏഴുവരെ പ്രതികളായ വിഷ്​ണുകുമാർ, മെൽവിൻ, ലിൻസൺ റെയ്​നോൾഡ്​, ഷിജുലാൽ, അനിൽ എന്നിവർക്കാണ്​ ജാമ്യം അനുവദിച്ചത്​.

രണ്ടാം പ്രതിക്ക്​ സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും ഈ സാഹചര്യത്തിൽ തെളിവ്​ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്നും പൊലീസ്​ ബോധിപ്പിച്ചു. പ്രതികളെ മൂന്നുദിവസത്തെ കസ്​റ്റഡിയിൽ​ വേണമെന്നായിരുന്നു പൊലീസി​െൻറ ആവശ്യം. എന്നാൽ, രാത്രി വൈകി ഹോട്ടലുടമ അടക്കം ആറ്​ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്നും പാസ്​പോർട്ട്​ കോടതിയിൽ സമർപ്പിക്കണമെന്നുമുള്ള നിർദേശത്തോടെയാണ്​ ജാമ്യം അനുവദിച്ചത്​.

രണ്ടാം പ്രതിയായ ഹോട്ടലുടമ റോയി ജെ. വയലാട്ടി​െൻറ മൊഴി ഇയാളെ പാർപ്പിച്ചിരിക്കുന്ന കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തി മജിസ്​ട്രേറ്റ്​ രേഖപ്പെടുത്തി. അഞ്ച്​ പ്രതികളെ കോടതിയിലും ഹാജരാക്കിയിരുന്നു. മോഡലുകൾ മരിച്ച അപകടത്തിന്​ പിന്നാലെ ഹോട്ടലിലെത്തിയ റോയിയുടെ നിർദേശപ്രകാരം അഴിച്ചെടുത്ത സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ്​ ഡിസ്​ക്​ കായലിൽ​ എറിഞ്ഞതായാണ്​ പൊലീസ്​ കണ്ടെത്തൽ.

വാഹനാപകടത്തിൽ​ യുവതികൾ മരിച്ചതോടെ ഹോട്ടലിലെ ഇവരുടെ ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ കാമറ ഓഫാക്കിയെന്നും നമ്പർ 18​ ഹോട്ടലി​െൻറ ഒന്നാംനിലയിലെയും രണ്ടാംനിലയിലെയും പാർക്കിങ്​ ഏരിയയിലെയും കാമറ ലിങ്ക്​ ​ചെയ്​തിരുന്ന ഡി.വി.ആർ നശിപ്പിച്ചെന്നുമാണ്​​​ പൊലീസ്​ കോടതിയെ അറിയിച്ചത്​. കൊല്ല​പ്പെട്ട യുവതികളും രണ്ടാംപ്രതിയും മറ്റുള്ളവരും ഉൾപ്പെട്ട ദുരൂഹ ദൃശ്യങ്ങൾ ഉണ്ടെന്ന്​ മനസ്സിലാക്കിയാണ്​ ​ഡി.വി.ആർ നശിപ്പിച്ച​െതന്നാണ്​ പൊലീസ്​ ആരോപിക്കുന്നത്​. ഏഴാംപ്രതി അനിൽ ഹോട്ടലിലെ സി.സി.ടി.വി സർവിസ്​ നടത്തുന്ന മെൽവിനോട്​ സി.സി.ടി.വി അഴിക്കുന്ന കാര്യങ്ങൾ ഫോണിൽ ചോദിക്കുകയും മെൽവിൻ അഴിക്കുന്ന രീതി വാട്​സ്​ആപ്​ വഴി അയച്ചുകൊടുക്കുകയും ചെയ്​തു. തുടർന്ന്,​ അഞ്ചാംപ്രതി ലിൻസൺ റെയ്​നോൾഡ്​ ഡി.വി.ആറിൽനിന്ന്​ ഹാർഡ്​ ഡിസ്​ക്​ അഴിച്ചെടുത്ത്​ നാലാം പ്രതിയായ മെൽവിനെ ഏൽപിക്കുകയും അഞ്ചാം പ്രതി അഴിച്ചെടുത്ത ഹാർഡ്​ ഡിസ്​കിന്​ പകരം മറ്റൊരു ബ്ലാങ്ക്​ ഹാർഡ്​ ഡിസ്​ക്​ ഡി.വി.ആറിൽ ഇൻസ്​റ്റാൾ ചെയ്യുകയും ചെയ്​തു.

അഴിച്ചെടുത്ത ഹാർഡ്​ ഡിസ്​ക്​ ആറാം പ്രതി ഷിജുലാലിനെ ഏൽപിച്ചു. തുടർന്ന്,​ റോയിയുടെ നിർദേശപ്രകാരം ഹാർഡ്​ ഡിസ്​ക്​ നാലാം പ്രതി മെൽവിനും മൂന്നാം പ്രതി വിഷ്​ണുകുമാറും ചേർന്ന്​ ഇടക്കൊച്ചി കണ്ണൻകാട്ട്​ പാലത്തിൽനിന്ന്​ കായലിലേക്ക്​ എറിഞ്ഞെന്നാണ്​ പൊലീസ്​ സ്ഥിരീകരിച്ചത്​. ഒന്നാം പ്രതിയായ അബ്​ദുറഹ്​മാനെ സഹായിക്കാനും രണ്ടാംപ്രതി ഹോട്ടലിൽ​ മദ്യവും മയക്കുമരുന്നും കൊടുത്തത്​ പുറത്ത്​ വരാതിരിക്കാനും വേണ്ടിയാണ്​​ തെളിവ്​ നശിപ്പിക്കാൻ ശ്രമിച്ചതെന്നും പൊലീസ്​ ആരോപിക്കുന്നു​.

നീ​ക്കേ​ണ്ട​ത് ഡി.​ജെ പാ​ർ​ട്ടി​യെ ചു​റ്റി​പ്പ​റ്റി​യു​ണ്ടാ​യ ദു​രൂ​ഹ​ത

മോ​ഡ​ലു​ക​ളും സു​ഹൃ​ത്തും ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ന്ന​ത് നി​ശാ​പാ​ർ​ട്ടി​യി​ൽ. ഈ ​പാ​ർ​ട്ടി​യി​ൽ ആ​രൊ​ക്കെ പ​ങ്കെ​ടു​ത്തു, ഇ​തിെൻറ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ എ​ന്തി​ന് ന​ശി​പ്പി​ച്ചു, പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ പേ​രു​ക​ൾ എ​ന്തു​കൊ​ണ്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​മാ​ണ് പു​തി​യ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ക​ണ്ടെ​ത്തേ​ണ്ട​ത്.

ഇ​വ​രു​ടെ കാ​റി​നെ പ​ന്തു​ട​ർ​ന്ന സൈ​ജു ത​ങ്ക​ച്ച​ൻ മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. എ​ന്തി​നാ​ണ് ഇ​യാ​ൾ മോ​ഡ​ലു​ക​ളെ പി​ന്തു​ട​ർ​ന്ന​ത് എ​ന്ന​തി​ന് തൃ​പ്തി​ക​ര​മാ​യ ഉ​ത്ത​രം ഇ​നി​യും ല​ഭി​ച്ചി​ട്ടി​ല്ല. അ​പ​ക​ട​ശേ​ഷം ഇ​യാ​ൾ ഹോ​ട്ട​ലു​ട​മ​യെ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഡി.​ജെ പാ​ർ​ട്ടി​ക്കി​ടെ ന​ട​ന്ന സം​ഭ​വ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണോ പാ​ർ​ട്ടി അ​വ​സാ​നി​ക്കും മു​മ്പേ ഇ​വ​ർ വേ​ഗ​ത്തി​ൽ ഹോ​ട്ട​ലി​ൽ​നി​ന്ന് പോ​രേ​ണ്ടി​വ​ന്ന​ത് എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് അ​റി​യേ​ണ്ട​ത്. പാ​ർ​ട്ടി​ക്കി​ടെ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ എ​ക്സൈ​സും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car AccidentAnjana shajanAnsi Kabeer
News Summary - model girls accident death: defendants including hotel owner granted bail
Next Story