മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി
text_fieldsസലീം കുമാർ
കാക്കനാട്: മയക്കുമരുന്ന് നൽകി മോഡലിനെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ കോടതി റിമാൻഡ് ചെയ്ത പ്രതി സലീംകുമാറിനെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി.
ബുധനാഴ്ച രാവിലെയാണ് കസ്റ്റഡിയിൽ എടുത്തത്. ബലാത്സംഗം നടന്ന ലോഡ്ജിൽ എത്തിച്ച് തെളിവെടുത്തതായാണ് വിവരം. നാർകോട്ടിക് സംഘവും പരിശോധന നടത്തിയിട്ടുണ്ട്. യുവതി പീഡനത്തിനിരയായ മുറി ഉൾപ്പെടെ പരിശോധിച്ചു.
മുഖ്യപ്രതിയായ അജ്മലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി വാർത്തകൾ വന്നിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്നാണ് അധികൃതരുടെ വാദം.
തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിെല സംഘം മറ്റുപ്രതികളായ ഷമീർ, ലോഡ്ജ് നടത്തിപ്പുകാരി ക്രിസ്റ്റീന എന്നിവർക്കായുള്ള തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ സഹായിക്കാൻ ഒത്താശ ചെയ്തു എന്നതാണ് ക്രിസ്റ്റീനക്കെതിരായ കുറ്റം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

