തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡിലെ മൊബൈല്‍ മോഷണം; പ്രതി പിടിയില്‍
text_fieldsനേമം: തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പൂന്തുറ പള്ളിത്തെരുവ് സ്വദേശി സുനീര്‍ (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. ആര്യനാട് സ്വദേശി വിജയകുമാറിെൻറ േഫാണാണ് പ്രതി കവര്‍ന്നത്.
തമ്പാനൂര്‍ സ്റ്റാന്‍ഡില്‍നിന്ന് വീട്ടിലേക്ക് പോകുന്നതിന് ബസ് കാത്തുനില്‍ക്കുകയായിരുന്ന വിജയകുമാറിെൻറ സമീപമെത്തിയ പ്രതി മൊബൈല്‍ഫോണ്‍ മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും പ്രതിയെ പൊലീസ് പിന്തുടര്ന്ന് പിടികൂടുകയുമായിരുന്നു.
സുനീറിനെതിരേ മുമ്പും പിടിച്ചുപറി കേസുകള്‍ നിലവിലുള്ളതായി പൊലീസ് അറിയിച്ചു. തമ്പാനൂര്‍ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ വിമല്‍ രംഗനാഥന് എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

