Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൊബൈല്‍...

മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബുകള്‍ മൂന്നു മാസം കൂടി തുടരും

text_fields
bookmark_border
covid test
cancel
camera_alt

Representational Image

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ സജ്ജമാക്കിയ മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബുകള്‍ അടുത്ത മൂന്നു മാസം കൂടി തുടരും.

ഇതുസംബന്ധിച്ച്​ ആരോഗ്യവകുപ്പ്​ ഉത്തരവിറക്കി. മാര്‍ച്ച് മുതല്‍ 10 മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബുകളാണ് സജ്ജമാക്കിയത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്​ ജില്ലകളിലാണ് മൊബൈല്‍ ലാബ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തിലും മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുമാണ് ഈ മൊബൈല്‍ ലാബുകള്‍ മൂന്നു മാസം കൂടി നീട്ടിയത്. ഇതുകൂടാതെ നാല്​ മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബുകള്‍ കൂടി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. അവയുടെ എന്‍.എ.ബി.എല്‍ ഓഡിറ്റ് നടന്നു വരുകയാണ്. ഈ മാസം 15നു മുമ്പായി ഇവ പ്രവര്‍ത്തനമാരംഭിക്കും.

ആര്‍.ടി.പി.സി.ആര്‍ ടെസ്​റ്റുകള്‍ നടത്തുന്നതിനായി 26 സര്‍ക്കാര്‍ ലാബുകള്‍ ഉണ്ടെങ്കിലും പ്രതിദിന പരിശോധനകളുടെ എണ്ണം ഉയര്‍ത്തൽ ലക്ഷ്യമിട്ടാണ്​ മൊബൈല്‍ ലാബുകള്‍ സജ്ജമാക്കിയിട്ടുള്ളത്​.

കെ.എ.എസ്.സി.എൽ ആണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. സാമ്പ്​ള്‍ ശേഖരിച്ച്​ ആര്‍.ടി.പി.സി.ആര്‍ ടെസ്​റ്റ്​ നടത്തി റിസൽറ്റ് നല്‍കുന്നതിന് 448.20 രൂപയാണ് ഈടാക്കുന്നത്.

ഓരോ മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബുകള്‍ക്കും പ്രതിദിനം 2000 പരിശോധനകൾ വരെ നടത്തുന്നതിനുള്ള സജ്ജീകരണങ്ങളുണ്ട്. ഓരോ ലാബും അതത് ജില്ലയിലെ ജില്ല സര്‍​ൈവലന്‍സ് ഓഫിസറുടെ (ഡി.എസ്.ഒ.) നിയന്ത്രണത്തിലാണ്.

ഡി.എസ്.ഒ നല്‍കുന്ന നിര്‍ദേശത്തിനനുസരിച്ച് ജില്ലയിലെ നിശ്ചിത സ്ഥലങ്ങളില്‍ ഈ മൊബൈല്‍ ലാബുകള്‍ പ്രവര്‍ത്തിപ്പിച്ചുവരുന്നു. ഇതുവരെ 6,02,063 ടെസ്​റ്റുകളാണ്​ മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബുകള്‍ വഴി നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19RTPCR
News Summary - Mobile RTPCR labs will continue for three months
Next Story