Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ സൈറ്റുകൾവഴി...

വ്യാജ സൈറ്റുകൾവഴി മൊബൈൽ ഫോൺ കച്ചവട തട്ടിപ്പ്; ​ജാഗ്രത പുലർത്തണമെന്ന്​ പൊലീസ്​

text_fields
bookmark_border
വ്യാജ സൈറ്റുകൾവഴി മൊബൈൽ ഫോൺ കച്ചവട തട്ടിപ്പ്; ​ജാഗ്രത പുലർത്തണമെന്ന്​ പൊലീസ്​
cancel

വ്യാജ സൈറ്റുകൾവഴി മൊബൈൽ ഫോൺ വിലക്കുറവിൽ നൽകാമെന്ന്​ പറഞ്ഞ്​ തട്ടിപ്പ്​ വ്യാപകമെന്ന്​ പൊലീസ്​. ആകർഷകമായ ഓഫറുകളും ഉയർന്ന സാങ്കേതിക സവിശേഷതകളും നിരത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ഓർഡർ ചെയ്​ത മൊബൈൽ ഉപഭോക്താക്കളുടെ കയ്യിൽ എത്തുമ്പോൾ മേൽപ്പറഞ്ഞ സവിശേഷതകൾ ഒന്നും കാണുകയില്ല. പ


രാതി പറയാൻ ഇത്തരം സൈറ്റുകളുടെ ഹെൽപ്‌ലൈനുകളിൽ വിളിച്ചാൽ ഉപഭോക്താക്കളുടെ കംപ്യൂട്ടറുകളിൽ റീഫണ്ടിനായി എനി ഡസ്​ക്​ പോലുള്ള സിസ്റ്റം ഷെയറിങ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും.ചില ഹെൽപ്‌ ഡെസ്‌കുകൾ റീഫണ്ടിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെടും. അതുവഴി പണം തട്ടാനാണ് ശ്രമം. ഇൗ വിഷയത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. യുക്​തിക്ക്​ നിരക്കാത്ത ഒാഫറുകൾ വാഗ്​ദാനം ചെയ്യുന്ന എല്ലാ കച്ചവടങ്ങളും തട്ടിപ്പാണെന്നും പൊലീസ്​ അറിയിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thattippumobilespolice
Next Story