Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിന്‍റെ പോക്കറ്റിൽനിന്ന്​ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; രണ്ടുപേർക്ക്​ പൊള്ളലേറ്റു

text_fields
bookmark_border
mobile phone blast
cancel
camera_alt

പൊട്ടിത്തെറിച്ച ഫോൺ

കോഴിക്കോട്: മിഠായിത്തെരുവിൽ യുവാവിന്‍റെ പോക്കറ്റിൽ സൂക്ഷിച്ച ജിയോ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. കാലിന്‍റെ തുടയിൽ പൊള്ളലേറ്റ യുവാവ് ചികിത്സ തേടി. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കടയുടമയുടെ കൈക്കും പൊള്ളേലറ്റു.

കോഴിേക്കാട് ഫ്രാൻസിസ് റോഡ് സ്വദേശി ഇസ്മയിലാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച രാവിലെ 11ഓടെ മിഠായിത്തെരുവിലെ ചെരിപ്പുകടയിലാണ് സംഭവം. ഇവിടുത്തെ ജീവനക്കാരനാണ് ഇസ്മായിൽ.

ജീൻസിന്‍റെ കീശയിലിട്ട ഫോൺ ചെറിയ ശബ്ദത്തോടെ കഷ്ണം മുറിയുകയായിരുന്നു. ഫോണിന്‍റെ ഭാഗങ്ങളെല്ലാം കത്തിപ്പോയി. ജിയോ കമ്പനിയുടെ കണക്ഷനോടൊപ്പം കിട്ടുന്ന സാധാരണ ഫോണാണിത്.

പൊലീസ് സഥലത്തെത്തി.

കട്ടിയുള്ള ജീൻസ് ധരിച്ചതിനാലാണ് പരിക്ക് സാരമായത്. സ്ഫോടനകാരണം എന്താണെന്ന് വ്യക്തമല്ല. ഇതേ പോക്കറ്റിൽ മറ്റൊരു നോക്കിയ ഫോണുമുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mobile phone explodes in young man's pocket; Two people were burnt
Next Story