Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓട്ടോഡ്രൈവറുടെ...

ഓട്ടോഡ്രൈവറുടെ ആത്മഹത്യ: മൊബൈല്‍ ഫോണും ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തു

text_fields
bookmark_border
ഓട്ടോഡ്രൈവറുടെ ആത്മഹത്യ: മൊബൈല്‍ ഫോണും ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തു
cancel

കൊ​ണ്ടോ​ട്ടി: മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ കൊ​ണ്ടോ​ട്ടി ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ര്‍ക്കും ഓ​ഫി​സി​ല്‍ ന​ട​ക്കു​ന്ന അ​ഴി​മ​തി​ക​ള്‍ക്കു​മെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​പ്പി​ട്ട​ശേ​ഷം ഓ​ട്ടോ തൊ​ഴി​ലാ​ളി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക്. ആ​ത്മ​ഹ​ത്യ​ ചെ​യ്ത കി​ഴി​ശ്ശേ​രി മു​ണ്ടം​പ​റ​മ്പ് ആ​ന​ക്ക​ല്ലി​ങ്ങ​ല്‍ സ്വ​ദേ​ശി ഷൗ​ക്ക​ത്ത​ലി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണും ലാ​പ്‌​ടോ​പ്പും അ​രീ​ക്കോ​ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​തേ​സ​മ​യം, കൊ​ണ്ടോ​ട്ടി സ​ബ് ആ​ര്‍.​ടി.​ഒ ഓ​ഫി​സി​ല്‍നി​ന്നു​ള്ള റി​പ്പോ​ര്‍ട്ട് മേ​ല​ധി​കാ​രി​ക​ള്‍ക്ക് സ​മ​ര്‍പ്പി​ച്ചു. ഷൗ​ക്ക​ത്ത​ലി കൊ​ണ്ടോ​ട്ടി സ​ബ് ആ​ര്‍.​ടി.​ഒ ഓ​ഫി​സി​ല്‍ ന​ല്‍കി​യ അ​പേ​ക്ഷ സം​ബ​ന്ധി​ച്ചും പി​ന്നീ​ട് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും സം​ബ​ന്ധി​ച്ചാ​ണ് റി​പ്പോ​ര്‍ട്ട്. വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത ക​മീ​ഷ​ണ​ര്‍ മ​ല​പ്പു​റം ആ​ര്‍.​ടി.​ഒ​യോ​ട് റി​പ്പോ​ര്‍ട്ട് തേ​ടി​യി​രു​ന്നു. റി​പ്പോ​ര്‍ട്ട് വി​ശ​ദ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും വ​കു​പ്പു​ത​ല തു​ട​ര്‍ന​ട​പ​ടി​ക​ള്‍. ഓ​ട്ടോ​ക്ക് ഫി​റ്റ്‌​ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​ല്‍ കൊ​ണ്ടോ​ട്ടി സ​ബ് ആ​ര്‍.​ടി.​ഒ ഓ​ഫി​സി​ല്‍നി​ന്ന് അ​നു​കൂ​ല ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്നും ഏ​ജ​ന്റു​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ള്‍പ്പെ​ട്ട ലോ​ബി സാ​ധാ​ര​ണ​ക്കാ​രെ സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ന​ല്‍കാ​തെ വ​ഞ്ചി​ക്കു​ക​യു​മാ​ണെ​ന്നാ​രോ​പി​ച്ചു​ള്ള കു​റി​പ്പു​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ നി​ര​ന്ത​രം ഉ​ന്ന​യി​ച്ചാ​ണ് ഷൗ​ക്ക​ത്ത​ലി ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

ഷൗ​ക്ക​ത്ത​ലി​യു​ടെ ഫോ​ണ്‍ നേ​ര​ത്തേ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​ന​ല്‍കി​യി​രു​ന്നു. ഫോ​ണ്‍ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നി​ല്ല എ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി​രി​ക്കെ​യാ​ണ് ഫോ​ണും ലാ​പ്‌​ടോ​പ്പും വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​തി​ലെ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ തീ​രു​മാ​നം. ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി വീ​ണ്ടെ​ടു​ക്കു​ന്ന​തി​ലൂ​ടെ കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kondottyauto driver deathevidence collected
News Summary - mobile phone and laptop seized in autodriver's death
Next Story