Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലാഭം കൊയ്ത് മൊബൈല്‍...

ലാഭം കൊയ്ത് മൊബൈല്‍ പേമെന്‍റ് ആപ്പുകള്‍

text_fields
bookmark_border
ലാഭം കൊയ്ത് മൊബൈല്‍ പേമെന്‍റ് ആപ്പുകള്‍
cancel

കൊച്ചി: രാജ്യത്ത് 500, 1000 രൂപയുടെ കറന്‍സികള്‍ പിന്‍വലിച്ചതോടെ വന്‍ നേട്ടം കൊയ്യുന്നത് സ്വകാര്യ പേമെന്‍റ് ആപ്ളിക്കേഷനുകള്‍. ഇന്ത്യയില്‍ ഈ രംഗത്തെ കുത്തകയായ പേ-ടി.എം ആപ്ളിക്കേഷനാണ് നോട്ടുനിരോധം കാരണം കോടിക്കണക്കിന് രൂപയുടെ ലാഭം ദിവസങ്ങള്‍ക്കുള്ളില്‍ കൊയ്തത്. നോട്ട് പിന്‍വലിച്ചതിനു ശേഷം 50 ലക്ഷം ഇടപാടുകളാണ് പേ-ടി.എം വഴി പ്രതിദിനം നടക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.

അവിശ്വസനീയമായ വളര്‍ച്ചയാണ് ഈ ചെറിയ ദിവസങ്ങള്‍ക്കുള്ളില്‍ നടന്നത്. പേ-ടി.എം അക്കൗണ്ടുകളില്‍ പണം ചേര്‍ത്തവരുടെ എണ്ണത്തില്‍ 1000 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. പേ-ടി.എം ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണത്തില്‍ 300 ശതമാനം വര്‍ധനവുണ്ടായപ്പോള്‍ ഒരാള്‍ ഒരാഴ്ചയില്‍ ഉപയോഗിക്കുന്നത് മൂന്നില്‍നിന്ന് 18ആയി ഉയര്‍ന്നു.

മറ്റൊരു ആപായ മൊബിക്വിക്കിനും ഈ കാലയളവില്‍ വളര്‍ച്ചയുണ്ടായി. ഇംഗ്ളീഷിനൊപ്പം പ്രാദേശിക ഭാഷകള്‍ ലഭ്യമാക്കി ഉപഭോക്താക്കളെ ഉയര്‍ത്തുകയാണ് മാനേജ്മെന്‍റിന്‍െറ ലക്ഷ്യം. 24000 കോടിയുടെ ബിസിനസാണ് കമ്പനി പ്രതീക്ഷിക്കുന്നത്.  പ്രതിസന്ധി മുതലെടുത്ത് ഇന്ത്യയിലെ 100 ദശലക്ഷം മൊബൈല്‍ ഉപയോക്താക്കളില്‍ എത്തുകയാണ് ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി.  നോട്ടുകള്‍ അസാധുവാക്കിയ പിറ്റേദിവസം പേ-ടി.എം പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് മാധ്യമങ്ങളില്‍ ഒന്നാം പേജ് പരസ്യം നല്‍കിയതിനെതിരെ വിമര്‍ശമുയര്‍ന്നിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile payment application
News Summary - mobile payment application
Next Story