തെരഞ്ഞെടുപ്പിൽ ഉദ്യോസ്ഥരെ സഹായിക്കാൻ പോള്‍ മാനേജര്‍ ആപ്
text_fieldsകോഴിക്കോട്: തദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉദ്യേഗസ്ഥർക്ക് എളുപ്പത്തില്‍ കൈമാറാന്‍ മൊബൈല്‍ ആപ്ലിക്കേഷനും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെൻറർ തയാറാക്കിയ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉദ്യോഗസ്ഥർക്ക് ഒാരോ സമയത്തെയും വിവരങ്ങൾ അറിയാനാകും..
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും പോളിംഗ് സാമഗ്രികളുമായി വോട്ടെടുപ്പിെൻറ തലേന്ന് ഉദ്യോഗസ്ഥര്‍ വിതരണ കേന്ദ്രത്തില്‍നിന്ന് പുറപ്പെടുന്നതു മുതല്‍ വോട്ടെടുപ്പ് അവസാനിപ്പിച്ച് തിരികെ എത്തുന്നതുവരെയുള്ള വിവരങ്ങള്‍ തത്സമയം മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിനാണ് ആ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്.
അടിയന്തര സാഹചര്യത്തില്‍ എസ്.ഒ.എസ് ബട്ടൻ അമര്‍ത്തിയാല്‍ ഉടന്‍ വിവരം പോലീസിനും ലഭിക്കും. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാവും.
സെക്ടറല്‍ ഓഫീസര്‍ക്ക് തെൻറ ചുമതലയിലുള്ള എല്ലാ ബൂത്തുകളുടെയും വിവരങ്ങള്‍ ആപ്പില്‍ കാണാനാകും. ഓരോ ബൂത്തുകളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഫോണ്‍ നമ്പറുകളും ആപ്ലിക്കേഷനില്‍ ലഭിക്കും.