കോവിഡ് പരിശോധനക്കായി സഞ്ചരിക്കുന്ന ആശുപത്രി
text_fieldsതൃശൂർ: കോവിഡ് പരിശോധനക്കായി സഞ്ചരിക്കുന്ന ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചു. തൃശൂർ ജില്ലയിലാണ് പീസ് വാലി -ആസ്റ്റർ വോളന്റീർസിന്‍റെ നേതൃത്വത്തിൽ സഞ്ചിരിക്കുന്ന ആശുപത്രിയുടെ സേവനം ആരംഭിച്ചത്. കലക്ട്രേറ്റിൽ തദ്ദേശ ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്‌തീൻ, ജില്ലാ കലക്ടർ എസ്.ഷാനവാസ് എന്നിവർ ചേർന്ന് സഞ്ചരിക്കുന്ന ആശുപത്രി ഫ്ലാഗ് ഓഫ് ചെയ്തു. സിറ്റി പോലിസ് കമ്മീഷണർ ആർ.ആദിത്യ സന്നിഹിതനായിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ചുള്ള കോവിഡ് പരിശോധന.
തൃശൂർ ഇന്റർ ഏജൻസിക്ക് കീഴിലുള്ള പീപ്പിൾസ് ഫൌണ്ടേഷനാണ് ജില്ലയിൽ പ്രാദേശിക സംഘാടനം നിർവഹിക്കുന്നത്. ഡോക്ടർമാർ, നേഴ്സ്, പേഷ്യന്റ് കെയർ ഫെസിലിറ്റേറ്റർ, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിൽ ഉള്ളത്. സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഒരെ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിക്കുക. രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ വിശദാംശങ്ങൾ ആരോഗ്യ വകുപ്പിനാണ് നൽകുക.
ആസ്റ്റർ ഡി.എം ഫൌണ്ടേഷൻ മാനേജർ ലത്തീഫ് കാസിം, പീസ് വാലി പ്രൊജക്റ്റ് മാനേജർ സാബിത് ഉമർ, ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധി നൗഷാബ നാസ്, പീപ്പിൾസ് ഫൗണ്ടേഷൻ ഭാരവാഹികളായ മുനീർ വരന്തരപ്പിള്ളി, കെ.എ സദറുദ്ധീൻ, ഇ.എ റഷീദ്മാസ്റ്റർ ,എം സുലൈമാൻ, അനസ് നദ്‌വി എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
