Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് ഇടപാടിന് ‘മൊബി കാഷ്’

text_fields
bookmark_border
മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് ഇടപാടിന് ‘മൊബി കാഷ്’
cancel

തിരുവനന്തപുരം: ബി.എസ്.എന്‍.എലും എസ്.ബി.ഐയും ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ വഴി ഏതുതരം ബാങ്ക് ഇടപാടുകളും സാധ്യമാക്കുന്ന മൊബൈല്‍ വാലറ്റ് പദ്ധതിക്ക് തുടക്കമായി. ‘മൊബി കാഷ്’ പദ്ധതിയുടെ കേരള സര്‍ക്കിള്‍ ഉദ്ഘാടനം കേരള ടെലികോം സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍. മണി നിര്‍വഹിച്ചു. ഏത് മൊബൈല്‍ നമ്പറും ഓപറേറ്റര്‍ വ്യത്യാസമില്ലാതെ മൊബൈല്‍ വാലറ്റ് നമ്പറായി ഉപയോഗിക്കാം.

 ഉപയോക്താക്കള്‍ക്ക് 50,000ല്‍ അധികം വരുന്ന ബി.എസ്.എന്‍.എല്‍ റീട്ടെയില്‍ ഒൗട്ട്ലെറ്റുകള്‍ വഴി പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കും. ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്കും വേറൊരു വാലറ്റിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ പണം കൈമാറാം. സാധാരണ മൊബൈല്‍ ഫോണുകളിലും എസ്.എം.എസ്/ യു.എസ്.എസ്.ഡി സന്ദേശങ്ങള്‍ ഉപയോഗിച്ച് വിനിമയം നടത്താം. മൊബൈല്‍ റീ ചാര്‍ജ്, ബില്‍ പേമെന്‍റ് സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ എസ്.ബി.ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. ചെലമയ്യ, കേരള ടെലികോം സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ എസ്. ജ്യോതി ശങ്കര്‍, പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ കെ. കുളന്തെയ്വേല്‍, സീനിയര്‍ ജനറല്‍ മാനേജര്‍ തിരുനാവക്കരുശ് എന്നിവരും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.sbimobicash.co.in/sbimobicash/  
 

ഫോര്‍ ജി സേവനം മാര്‍ച്ചില്‍
തിരുവനന്തപുരം: കേരളത്തില്‍ ബി.എസ്.എന്‍.എല്‍ ഫോര്‍ ജി സര്‍വിസ് മാര്‍ച്ചില്‍ തുടങ്ങാനാകുമെന്ന് കേരള ടെലികോം സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍. മണി. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ആവശ്യമായ സ്പെക്ട്രം ലഭിക്കാന്‍ വൈകുന്നതാണ് വൈകാന്‍ പ്രധാനകാരണം. വന്‍ തുക ഇതിനായി വിനിയോഗിക്കണം. ഈ സേവനം ലഭ്യമാകുന്നതോടെ കൂടുതല്‍ പേരെ ആകര്‍ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mobi cash
Next Story